Nadanna Sambavam: ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ എത്തുന്നു; `നടന്ന സംഭവം` തിയേറ്ററുകളിലേക്ക്, ട്രെയിലർ
അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. രണ്ട് വ്യത്യസ്ത സ്വഭാവക്കാർ അയൽവാസികളാകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. ജൂൺ 31ന് ചിത്രം തിയേറ്ററുകളിലെത്തും.
ഛായാഗ്രാഹകനായ വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫാമിലി എന്റർടെയ്നറാകും. ഒരു വില്ല കമ്മ്യൂണിറ്റിയും അതിൽ നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമ. ഉണ്ണി എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.
അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോനും സുരാജിനും പുറമെ ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, ലിജോമോൾ ജോസ്, സുധി കോപ്പ, ലാലു അലെക്സ്, നൌഷാദ് അലി, അതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ ഇവന ഷെറിൻ, ജെസ് സ്വീജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദുൽഖർ സൽമാന്റെ കലി, ജിന്ന് എന്നീ സിനിമകളുടെ രചയിതാവായ രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.