Nadikar Ott: ടൊവിനോയുടെ `നടികർ` ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണിത്.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് നടികർ. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിൽ ജൂൺ 27 മുതൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ നെറ്റ്ഫ്ലിക്സ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ലാൽ ജൂനിയർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മെയ് 3ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്.
ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണിത്. 40 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയ്ക്കുള്ളിലെ സിനിമ ആണ് ചിത്രത്തിന്റെ പ്രമേയം. സൂപ്പർസ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ഡേവിഡ് പടിക്കലിൻ്റെ താങ്ങും തണലുമായി എത്തുന്ന രണ്ടു കഥാപാത്രങ്ങളാണ് ബാലയും ലെനിനും. ഇവരെ സൗബിൻ ഷാഹിറും ബാലു വർഗീസും അവതരിപ്പിക്കുന്നു. ഭാവനയാണ് നായികയായി എത്തുന്നത്.
ധ്യാൻ ശ്രീനിവാസൻ, അനുപ് മേനോൻ, സുരേഷ് കൃഷ്ണ, വീണാ നന്ദകുമാർ, ഇന്ദ്രൻസ്, അൽത്താഫ് സലിം, മധുപാൽ, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടൻ, ഖാലിദ് റഹ്മാൻ, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാൾ, മനോഹരി ജോയ്, മാലാ പാർവ്വതി അറിവ്, ബിപിൻ ചന്ദ്രൻ, ദേവികാ ഗോപാൽ ബേബി ആരാധ്യാ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രഞ്ജിത്ത് ബ്രിഗ് ബോസ് ഫെയിം), ഖയസ് മുഹമ്മദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന - സുനിൽ സോമശേഖരൻ, സംഗീതം - യാക്സൻ ഗാരി പെരേരാ - നെഹാനായർ, നെഹാസക്സേന, ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ് - രതീഷ് രാജ്, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - ആർ.ജി.വയനാടൻ, കോസ്റ്റ്യും - ഡിസൈൻ - യക്താ ഭട്ട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ - ശരത് പത്മാനാഭൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, വാഴൂർ ജോസ്, ഫോട്ടോ - വിവി ചാർളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy