Custody Movie: രേവതിയായി കൃതി ഷെട്ടി ! നാഗ ചൈതന്യ - വെങ്കട്ട് പ്രഭു ചിത്രം `കസ്റ്റഡി` ക്യാരക്ടർ പോസ്റ്റർ
തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് പ്രഭു തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
പ്രമുഖ സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന നാഗ ചൈതന്യയുടെ തെലുങ്ക്-തമിഴ് ദ്വിഭാഷാ ചിത്രം കസ്റ്റഡിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നാഗ ചൈതന്യയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷത്തിൽ പുറത്തിറങ്ങിയിരുന്നു. ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കൃതി ഷെട്ടിയുടെ കഥാപാത്രത്തെയാണ് അണിയറക്കാർ പരിചയപ്പെടുത്തുന്നത്. ചിത്രത്തിൽ രേവതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ആദ്യമായി ഒന്നിച്ച് സംഗീതം ഒരുക്കുന്ന ചിത്രമാണിത്. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്. എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു.
Also Read: Malaikottai Valiban: രാജാക്കൻമാരുടെ നാട്ടിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു
സെപ്റ്റംബറിലാണ് സിനിമ ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രം 2023 മെയ് 12ന് റിലീസ് ചെയ്യും. പി ആർ ഒ ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...