Nagendrans Honeymoons: `നാഗേന്ദ്രൻസ് ഹണിമൂൺസ്` ഉടനെത്തുന്നു; സ്ട്രീമിങ് ഹോട്ട്സ്റ്റാറിൽ

രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്‍റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി അമ്മു അഭിരാമി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണിനിരക്കുന്നുണ്ട്.
നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നിഥിന്‍ രഞ്ജി പണിക്കർ തന്നെയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സീരീസ് വരുന്നത്. രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന.
ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്‍റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി അമ്മു അഭിരാമി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണിനിരക്കുന്നുണ്ട്. സീരീസ് ഉടൻ സ്ട്രീമിങ് തുടങ്ങുമെന്നാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം ഹോട്ട്സ്റ്റാർ അറിയിച്ചിരിക്കുന്നത്.
Also Read: Samadhana Pusthakam: ഒരു പുസ്തകത്തിൻ്റെ കഥ; 'സമാധാന പുസ്തകം' ട്രെയിലറെത്തി, റിലീസ് ജൂലൈയിൽ
കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവൽ എന്ന ചിത്രത്തിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy