ഹോട്ട് ആന്‍ഡ് സ്‌പൈസി ലുക്കിലൂടെ പോണ്‍ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറി താരമാണ് സണ്ണി ലിയോണ്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹിക വിഷയങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കി കൊണ്ട് വ്യത്യസ്തയായ സണ്ണി വ്യക്തി ജീവിതത്തിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വ്യക്തിയാണ്. 


ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍ എന്നറിയപ്പെടുന്ന നൈല നയീമിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.  ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത ഈ ഇരുപത്തിമൂന്നുകാരിയ്ക്ക് ബംഗ്ലാദേശില്‍  വന്‍ ആരാധക പിന്തുണയാണുള്ളത്. 



 



 



 



 



 



 



റാംപ് മോഡലിംഗിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന നൈല ഇതിനോടകം തന്നെ സിനിമാമേഖലയില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഗ്ലാമറസായ വേഷങ്ങളിലൂടെ മാത്രമല്ല നിരവധി ബ്രാന്‍റുകളുടെ പരസ്യ ചിത്രങ്ങളിലും നൈല സാന്നിധ്യമറിയിച്ചു.


തുടക്കത്തില്‍ സീരിയല്‍ രംഗത്തേക്ക് ചുവട് വെച്ച നൈല തുടര്‍ന്ന് ഐറ്റം ഡാന്‍സുകളിലെ സ്ഥിരം സാന്നിധ്യമായി. ഇപ്പോള്‍ നിരവധി പേരാണ് ഇന്‍സ്റ്റഗ്രമില്‍ നൈലയെ പിന്തുടരുന്നത്.


വന്‍ പ്രതികരണമാണ് നൈലയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കൊക്കെ ലഭിക്കുന്നത്. ബിഡിഎസ് കഴിഞ്ഞ നൈല ഡന്‍റിസ്റ്റ് കൂടിയാണ്. ധാക്കയിലെ സിറ്റി ഡന്‍റല്‍ കോളേജില്‍ നിന്നാണ് ബിഡിഎസ് പൂര്‍ത്തിയാക്കിയത്. നാടകങ്ങളിലും സജീവമാണ് ബംഗ്ലാദേശിന്‍റെ സണ്ണി ലിയോണായ നൈല നയീം.