പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത "നജസ്സ് "എന്ന ചിത്രം ചിലിയിലെ സൗത്ത് ഫിലിം ആൻ്റ് ആർട്ട് അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ, സംവിധാനം, സംഗീതം, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ അവാർഡിനുള്ള നോമിനേഷനോടുകൂടിയാണ് തിരഞ്ഞെടുപ്പ്. ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നാണ് നജസ്സ് നിർമ്മിച്ചത്. കുവി എന്ന പെൺനായയാണ് ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടിട്ടോ വിൽസൻ, സജിതാ മഠത്തിൽ, അമ്പിളി സുനിൽ, കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മനോജ് ഗോവിന്ദൻ, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഛായാഗ്രഹണം-വിപിൻ ചന്ദ്രൻ, സംഗീതം- സുനിൽ കുമാർ പി കെ, എഡിറ്റിംഗ്-രത്തിൻ രാധാകൃഷ്ണൻ, നിർമ്മാണ നിർവ്വഹണം-കമലേഷ് കടലുണ്ടി. പി.ആർ.ഒ എ.എസ്.ദിനേശ്.


Cutties Gang: യുവതാരങ്ങൾ അണിനിരക്കുന്ന "കട്ടീസ് ഗ്യാങ് "വീഡിയോ ഗാനം എത്തീ


 


യുവതാരങ്ങൾ അണിനിരക്കുന്ന "കട്ടീസ് ഗ്യാങ് " എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ച "പുലരിയിൽ ഒരു പൂവ്..." എന്ന ഗാനമാണ് റീലിസായത്. മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവർ അഭിനയിച്ച "കട്ടീസ് ഗ്യാങ്" പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദർശനം വിജയം തുടരുകയാണ്.


 തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ സൗന്ദർരാജൻ "കട്ടിസ് ഗ്യാങി"ലൂടെ മലയാളത്തിലെത്തുന്നു. രാജ് കാർത്തിയുടെ തിരക്കഥയിൽ നവാഗതനായ അനിൽദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന ഈ സിനിമ ഓഷ്യാനിക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്. പ്രമോദ് വെളിയനാട് ,മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.


നാട്ടിൻപുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ പുതുമയുള്ള കഥാമുഹൂർത്തങ്ങൾ കൊണ്ടും അപ്രതീക്ഷിതമായ വഴിത്തിരിവുകളാലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു എന്നാ ണ് വിലയിരുത്തൽ. നിഖിൽ വി നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. 


എഡിറ്റർ-റിയാസ് കെ ബദർ, ഗാനരചന-റഫീഖ് അഹമ്മദ്, വിവേക് മുഴക്കുന്ന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി,പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി,പ്രൊഡക്ഷൻ ഡിസൈനർ- ശ്രീനു കല്ലേലിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, മേക്കപ്പ്-ഷാജി  പുൽപള്ളി, വസ്ത്രാലങ്കാരം-സൂര്യ, സ്റ്റിൽസ്-ടി ആർ കാഞ്ചൻ, പരസ്യകല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ, സംവിധാന സഹായികൾ - അശ്ബിൻ ജോജോ, അനീഷ് മാത്യു അഭിലാഷ് വി ആർ . ആക്ഷൻ-ആൽവിൻ അലക്സ്,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്. ആനക്കട്ടി,പൊള്ളാച്ചി, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു 'കട്ടീസ് ഗ്യാങി'ന്റെ  ചിത്രീകരണം. പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.