ഒമർ ലുലു ചിത്രം നല്ല സമയം ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിൻറെ റിലീസ് തീയ്യതി ഒമർ ലുലു തന്നെ പുറത്ത് വിട്ടു. സിനിമക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷ്ണർ എടുത്ത കേസ് റദ്ദാക്കിയതോടെയാണ് കേസിൻറെ ഒടിടി റീലീസിന് വഴി തെളിഞ്ഞത്. ചിത്രം സൈന പ്ലേയിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 15-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒമർ ലുലു തന്നെയാണ് ചിത്രത്തിൻറെ റീലീസ് തീയ്യതി പുറത്ത് വിട്ടത്. ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചുവെന്ന പേരിലാണ് എക്സൈസ് വകുപ്പ് നല്ല സമയത്തിനെതിരെ കേസ് എടുത്തത്.


ALSO READ: കളിയാട്ടമല്ല,ഒരു പെരുങ്കളിയാട്ടം; ജയരാജിൻറെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു


ഡിസംബർ 30ന് തിയേറ്ററുകളിൽ റിലീസായ ചിത്രം ജനുവരി രണ്ടിന് പിൻവലിക്കേണ്ടിയും വന്നു. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. 

ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.