നമിത പ്രമോദ് കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലർ ചിത്രം ഇരവിന്റെ ടീസർ പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം ഇരവിന്റെ ഔദ്യോഗിക ടൈറ്റിൽ പ്രകാശനവും ഓഡിയോ ലോഞ്ച് നടന്നിരുന്നു. സെലിബ്സ്‌ ആൻഡ് റെഡ് കാർപെറ്റ് പ്രോഡക്ഷനും വിഫ്റ്റ് സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ഇരവ്. സിനിമ പഠന സ്ഥാപനമായ വിഫ്റ്റ് സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രവുമാണ് ഇരവ്. വിഫ്റ്റിലെ വിദ്യാർത്ഥികളായ ഫസ്‌ലിൻ മുഹമ്മദും അജിൽ വിൽസൺ ചേർന്നാണ് സംവിധാനം ചെയ്യുന്നത് രാജ് സക്കറിയാസാണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരവിൽ, നമിത പ്രമോദ്, ഡാനിയൽ ബാലാജി,സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. കോ പ്രൊഡ്യൂസർ ശ്യംധർ, ജൂഡ് എ എസ്. വിഷ്ണു പി വിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  



ALSO READ : Ram Charan Dance: മെയിൻ ഖിലാഡിക്ക് ചുവടുവെച്ച് രാം ചരണും ഗണേഷ് ആചാര്യയും; ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ



അജയ് ടി എ, ഫ്രാങ്ക്‌ളിൻ ഷാജി, അമൽനാഥ് ആർ  എന്നിവർ ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.എഡിറ്റിംഗ് നിഖിൽ വേണു,മ്യൂസിക് അരുൺ രാജ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു.ഒരു ഇമോഷണൽ ത്രില്ലാറാണ് ചിത്രം. വാഗമൺആണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം.പി.ആർ.ഒ : ശബരി



വിഫ്റ്റ് സിനിമാസിന്റെ ലോഗോ ലോഞ്ചും അതെ വേദിയിൽ വെച്ച് നടന്നു. വെസ്റ്റ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിർമ്മാണ സംരംഭമാണ് വിഫ്റ്റ് സിനിമാസ്.ആദ്യമായിട്ടാണ് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് മാത്രമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. സിനിമ വിദ്യാഭ്യാസ രംഗത്ത് മുൻ നിരയിൽ നിൽക്കുന്ന വിഫ്റ്റ് പത്തു വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വിഫ്റ്റ് സിനിമാസ് എന്നാ പുതിയ പ്രൊഡക്ഷൻ ഹൗസുമായി എത്തുകയാണ് വിഫ്റ്റ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.