ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം "നമുക്ക് കോടതിയില്‍ കാണാം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒരു ലൈബ്രറിയിൽ നിൽക്കുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സജിത്ത് ചന്ദ്രസേനനാണ് നമുക്ക് കോടതിയില്‍ കാണാം സംവിധാനം ചെയ്തിരിക്കുന്നത്. നർമ്മ രംഗങ്ങൾ കോർത്തിണക്കിയ ഒരു ഫാമിലി ഡ്രാമ ചിത്രമാണ് നമുക്ക് കോടതിയില്‍ കാണാം എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൻറെ നായികയായി എത്തുന്നത് നവാഗതയായ മൃണാളിനി ഗാന്ധിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹസീബ് ഫിലിംസും എംജിസി പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ മാസത്തിൽ ആരംഭിച്ചിരുന്നു. ചിത്രത്തിൻറെ ഷൂട്ടിങ് ഇതിനോടകം പൂർത്തിയായതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഷിഖ് അലി അക്ബറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെ കൂടാതെ  ലാലു അലക്സ്, രഞ്ജിപണിക്കർ, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകൻ സംജിത് ചന്ദ്രസേനനും തിരക്കഥാകൃത്ത് ആഷിഖ് അലി അക്ബറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നമുക്ക് കോടതിയിൽ കാണാം'. ക്യാമറ- മാത്യു പ്രസാദ് . പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ. 


ഛായാഗ്രഹണം മാത്യൂ പ്രസാദ് കെ ,ചിത്രസംയോജനം സാഗര്‍ ദാസ് ,സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍, ലൈന്‍ പ്രോഡ്യുസര്‍  സജിത്ത് കൃഷ്ണ ,കലാ സംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ,ചമയം ജിതേഷ് പൊയ്യ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍ ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ്‌ പാലോട്,അസ്സോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ് ,അസിസ്റ്റന്റ്‌ ഡയറക്ടേഴ്സ്  സംഗീത് വി .എസ് , സുജിത്ത് സുരേന്ദ്രന്‍ ,,അനൂപ്‌ ജേക്കബ് , ഐസക്ക് വാവച്ചൻ, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി ,പ്രൊഡക്ഷന്‍ മാനേജര്‍  ഗോകില്‍ ജി നാഥ്. പി.ആര്‍.ഓ -മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ് ,ഡിസൈന്‍ - യെല്ലോടൂത്ത് ,ഫിനാന്‍സ് കണ്‍ട്രോളര്‍ - എം . കെ ദിലീപ് കുമാര്‍


ALSO READ: ഇന്ദ്രൻസ് വീണ്ടും കോമഡി ത്രില്ലറുമായി എത്തുന്നു; ശുഭദിനം റിലീസ് തീയതി പ്രഖ്യാപിച്ചു


അതേസമയം ശ്രീനാഥാ ഭാസിയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്. കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കോഴിക്കോട് ആയിരുന്നു. പടച്ചോനേ ഇങ്ങള് കാത്തോളീ ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. 


ഇതിന് മുമ്പ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾ എത്തിയിരുന്നു. ജോസ്കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ശ്രീനാഥ്‌ ഭാസിയെയും ആൻ ശീതളിനെയും കൂടാതെ ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ യെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതൊരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നും വ്യക്തമാക്കി. ചിത്രത്തിൽ അഥിതി താരമായി സണ്ണി വെയ്‌നും എത്തുന്നുണ്ട്. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ് എന്നിവരാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.