Nanpakal Nerathu Mayakkam OTT : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Nanpakal Nerathu Mayakkam OTT Release Date : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ജനുവരി 19ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഉടൻ ഡിജറ്റിൽ പ്ലാറ്റ്ഫോമുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയും ക്രാഫ്റ്റ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. കേരള ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടി ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഓഫ്ബീറ്റ് ചിത്രമായിരുന്നെങ്കിലും ബോക്സ്ഓഫീസിലും നൻപകൽ നേരത്ത് മയക്കം ലാഭം നേടിയെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രം എല്ലാവരിലേക്ക് എത്താനും സാധിച്ചില്ല.
അതിനാൽ മിക്കവരും ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് നൻപകൽ നേരത്ത് മയക്കത്തിന് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഒടിടി പ്ലേ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം മമ്മൂട്ടി-എൽജെപി ചിത്രത്തിന്റെ ഒടിടി റിലീസ് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്റ്റാർ നെറ്റ്വാർക്ക് പ്രതികരിച്ചിട്ടുമില്ല, മമ്മൂട്ടിയുടെ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്ന ഭീഷ്മ പർവ്വം, റൊഷാക്ക് എന്നീ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിയിരുന്നു.
ALSO READ : Kannur Squad Movie Update : കണ്ണൂര്‍ സ്‍ക്വാഡിന്റ ഷൂട്ടിങ് ഇനി പൂനെയില്‍; ലൊക്കേഷൻ വീഡിയോ ശ്രദ്ധ നേടുന്നു
മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.
എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസോസിയേറ്റ്.: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ ബി ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...