നാനിയും മൃണാൽ താക്കൂറും ഒന്നിക്കുന്ന 'ഹായ് നാണ്ണാ'യിലെ മൂന്നാമത്തെ സിംഗിളായ 'മെല്ലെ ഇഷ്ടം' പുറത്തിറങ്ങി. 'ടി സീരിസ് മലയാളം' യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ​ഗാനം ഹെഷാമും ആവണി മൽഹറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ അലാട്ട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഹെഷാം അബ്ദുൾ വഹാബാണ് സം​ഗീതം പകർന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ ആവേശം കൊള്ളിച്ചപ്പോൾ, ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മൂന്ന് സിംഗിളും യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന 'ഹായ് നാണ്ണാ' വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമിക്കുന്നത്.


ALSO READ: നാടൻ വേഷത്തിൽ തിളങ്ങി ജാൻവി കപൂർ; 'ദേവര' ഒരുങ്ങുന്നു


ബേബി കിയാര ഖന്ന പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് പുററത്തിറക്കുന്നത്. ചിത്രം ഡിസംബർ ഏഴ് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ. പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.