Nanpakal Nerathu Mayakkam Review: ഇതെന്തൊരു പകർന്നാട്ടം, മഹാനടനം; നൻപകൽ നേരത്ത് മയക്കം റിവ്യൂ
Nanpakal Nerathu Mayakkam Movie Review: മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തിയാണ് തിയേറ്ററിൽ നിന്ന് പ്രേക്ഷകർ ഇറങ്ങി പോകുന്നത്. ഒരു സ്റ്റേറ്റ് അവാർഡ് ഉറപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
മഹാനടനത്തിന് എന്ത് പ്രായം? രണ്ട് മണിക്കൂർ ദൈർഖ്യമുള്ള സിനിമ, അഭിനയ വിസ്‌മയം കണ്ട് സമയം പോകുന്നത് അറിയാതെ തിയേറ്ററുകളിൽ ഇരുന്നിട്ട് നാളുകൾ ഏറെയായി. മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തിയാണ് തിയേറ്ററിൽ നിന്ന് പ്രേക്ഷകർ ഇറങ്ങി പോകുന്നത്. ഒരു സ്റ്റേറ്റ് അവാർഡ് ഉറപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ജെയിംസ് എന്ന മനുഷ്യനിൽ നിന്ന് സുന്ദരം എന്ന മനുഷ്യനിലേക്കുള്ള ട്രാൻസ്ഫോർമേഷൻ അനായാസമായി മമ്മൂട്ടി സ്‌ക്രീനിൽ കാണിക്കുമ്പോൾ കാണുന്ന പ്രേക്ഷകന് തോന്നും, "ഇത് അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ" എന്ന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവ് ഒന്നുകൂടി വരച്ച് കാണിക്കുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ. കഥയുടെ ഓരോ ചെക്‌പോയിന്റും സൂക്ഷമതയോടെ എല്ലാ തരം പ്രേക്ഷകർക്കും മനസ്സിലാകുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരം.
ALSO READ: Malaikottai Valiban: രാജാക്കൻമാരുടെ നാട്ടിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു
അശോകനും സിനിമയിലെ മറ്റ് താരങ്ങളും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. തമിഴ് ഭാഷയും സിനിമയിൽ വളരെ ഉചിതമായി. ആവശ്യാനുസരണവും യോജിച്ചതുമായ രീതിയിലാണ് പഴയ സിനിമ രംഗങ്ങളും പാട്ടുകളും വരുന്നത്. തേനി ഈശ്വറിന്റെ സിനിമാറ്റോഗ്രാഫിക്കും കൊടുക്കണം എഴുന്നേറ്റ് നിന്നൊരു വലിയ കയ്യടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...