കൊച്ചി:  ടൊവിനോ തോമസിനേയും (Tovino Thomas) അന്ന ബെന്നിനേയും (Anna Ben) കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്ത  നാരദന്‍ സിനിമയുടെ റിലീസ് മാറ്റി. കൊവിഡ് മുന്നാം തരംഗ ഭീഷണിയും (Covid Third Wave) ഒമിക്രോണ്‍ വേരിയന്റിന്റെ (Omicron Covid Variant) വ്യാപനവുമാണ് റിലീസ് മാറ്റാന്‍ കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ റിലിസ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.  നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു. 2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.


ALSO READ: 25 Years of Iruvar | "ഇരുവർ, സിനിമാ യാത്രയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അനുഭവങ്ങളിലൊന്ന്" ഓർമകൾ പങ്കുവച്ച് മോഹൻലാൽ


സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.


ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം.


ALSO READ: Allu Arjun| ഇൻസ്റ്റയിൽ 15 മില്ല്യണ്‍ ഫോളോവേഴ്‌സ്: ദക്ഷിണേന്ത്യയിലെ ആദ്യ താരം റെക്കോര്‍ഡിട്ട് അല്ലു അര്‍ജുന്‍


 


ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.


ടൊവിനോ തോമസ് ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുകയെന്ന സംശയവും ഉയര്‍ന്നിരുന്നു.  ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ദീപന്‍ ശിവരാമന്‍,  ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ALSO READ: Bhoothakaalam Trailer : "48 മണിക്കൂർ ഒരാൾ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും?" - ഷെയിൻ നിഗത്തിന്റെ ഭൂതകാലം പറയും


 


ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.


സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്..


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.