Premalu OTT: ഇനി മണിക്കൂറുകൾ മാത്രം; `പ്രേമലു` ഒടിടിയിലേയ്ക്ക്, എപ്പോൾ, എവിടെ കാണാം?
Premalu OTT Platform: ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ 136 കോടി കളക്ഷൻ സ്വന്തമാക്കിയ ശേഷമാണ് നസ്ലെൻ - മമിത ജോഡികളുടെ പ്രേമലു ഒടിടിയിലേയ്ക്ക് എത്തുന്നത്.
മോളിവുഡിൽ അടുത്തിടെയുണ്ടായ സർപ്രൈസ് ഹിറ്റുകളിലൊന്നാണ് പ്രേമലു. യുവതാരങ്ങളായ നസ്ലെനും മമിത ബൈജുവും ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. ചെറിയ ബജറ്റിൽ റോമാന്റിക് കോമഡി ചിത്രമായെത്തിയ പ്രേമലു ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ 136 കോടി കളക്ഷൻ സ്വന്തമാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ടെങ്കിലും പ്രേമലു ഒടിടിയിലേയ്ക്കും എത്തുകയാണ്.
സ്റ്റാർ നെറ്റ്വർക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിട്ടുള്ളത്. വിഷു റിലീസായി എത്തുന്ന പ്രേമലു ഏപ്രിൽ 12ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യും. സ്റ്റാർ നെറ്റ്വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ചിത്രം തിയറ്ററുകളിൽ റിലീസായതിന് ശേഷം മാത്രമാണ് പ്രേമലുവിന്റെ ഒടിടി അവകാശം വിറ്റുപോയത്. റിപ്പീറ്റ് വാല്യു ഉള്ള ചിത്രമായതിനാൽ തന്നെ പ്രേമലുവിന്റെ ഒടിടി റിലീസിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. നേരത്തെ, മാർച്ച് 29 മുതൽ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.
ALSO READ: 'ടർബോ' മേജർ അപ്ഡേറ്റ് വിഷു ദിനത്തിൽ വൈകീട്ട് 6 മണിക്ക് !
നസ്ലെനും മമിതയ്ക്കും പുറമെ അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദ് പശ്ചാത്തലമാക്കിയുള്ള പ്രണയ കഥയാണ് പ്രേമലു. വളരെ ചെറിയ മുതൽ മുടക്കിൽ സൂപ്പർ താരങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.
ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.