Mollywood Times: നസ്ലിനും അഭിനവ് സുന്ദർ നായകും ഒന്നിക്കുന്ന ചിത്രം; വീണ്ടുമൊരു ഹിറ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ
Actor Naslen: `പ്രേമലു` എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം നസ്ലിൻ അഭിനയിക്കുന്ന സിനിമയാണ് `മോളിവുഡ് ടൈംസ്`.
'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് പുതിയ ചിത്രവുമായെത്തുന്നു. വിജയചിത്രങ്ങൾ സമ്മാനിക്കുന്ന ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനുമായി കൈകോർത്താണ് അഭിനവ് സുന്ദർ നായക് തന്റെ രണ്ടാം സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നത്.
'മോളിവുഡ് ടൈംസ്' എന്ന പേരിലെത്തുന്ന സിനിമയിൽ നസ്ലിൻ ആണ് നായകനായെത്തുന്നത്. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. 'പ്രേമലു' എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം നസ്ലിൻ അഭിനയിക്കുന്ന സിനിമയാണ് 'മോളിവുഡ് ടൈംസ്'. തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും റൈറ്ററും കൂടിയായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്നു, ആഷിഖ് ഉസ്മാൻ നിർമ്മാണം നിർവഹിക്കുന്നു എന്നീ പ്രത്യേകതകളും ഈ സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. മലയാളത്തിലെ മികച്ച സംവിധായകൻ, നായകൻ, നിർമ്മാതാവ്, ബാനർ എന്നീ നിലകളിൽ എല്ലാം വമ്പൻ ക്രൂ അണിനിരക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.
ധ്യാൻ ശ്രീനിവാസൻ ചിത്രം 'കുടുംബസ്ത്രീയും കുഞ്ഞാടും' ടീസർ പുറത്തുവിട്ടു
പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ചിത്രമാണ് കുടുംബസ്ത്രീയും കുഞ്ഞാടും. ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഹേഷ് പി ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും മഹേഷ് പി ശ്രീനിവാസനാണ്. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ, സംഭാഷണം- ശ്രീകുമാർ അറക്കൽ. ഡിഒപി- ലോവൽ എസ്. എഡിറ്റർ- രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ- എംജി ശ്രീകുമാർ, റിമി ടോമി, മണികണ്ഠൻ പെരുമ്പടപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.