കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നച്ചത്തിരം നഗര്‍ഗിരതിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ആ​ഗസ്റ്റ് 31 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും അടുത്തിടെ പുറത്തുവിട്ടിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ടീസറും ട്രെയ്‌ലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരെ കൂടാതെ ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രത്തിൻറെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് കിഷോര്‍ കുമാറാണ്. 'ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.


ALSO READ : Natchathiram Nagargiradhu : പാ രഞ്ജിത്ത് ചിത്രം 'നച്ചത്തിരം ന​ഗർ​ഗിരതി'ലെ ആദ്യ ഗാനം പുറത്ത്; പ്രധാന കഥാപാത്രമായി കാളിദാസ് ജയറാം


സർപട്ട പരമ്പരൈ'ക്ക് ശേഷം പാ.രഞ്‍ജിത്ത് ഒരുക്കുന്ന 'നക്ഷത്തിരം നകർകിരത് ' പൂർണമായും ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. പാ രഞ്ജിത്ത് തന്റെ ആദ്യ ചിത്രമായ ആട്ടക്കത്തിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ചിത്രമെന്ന പ്രത്യേകതയും നച്ചത്തിരം നഗര്‍ഗിരതിനുണ്ട്. ചിത്രത്തിൻറെ ചിത്രീകരണം കഴിഞ്ഞ വര്ഷം ഡിസംബറിന് തന്നെ പൂർത്തിയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.