Navarasa Release : നവരസ നെറ്റ്ഫ്ലിക്സിൽ എത്തി; ആകാംഷയോടെ പ്രേക്ഷകർ
പ്രിയദർശൻ, ഗൗതം വാസുദേവ് മേനോൻ, ബിജോയി നമ്പ്യാർ തുടങ്ങി പ്രമുഖ സംവിധായകരാണ് ഓരോ കഥകളും സംവിധാനം ചെയ്തിരിക്കുന്നത്.
Chennai : പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം നവരസ (Navarasa) റിലീസ് ചെയ്‌തു. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്‌തത്. ഒമ്പത് കഥകൾ അടങ്ങിയ തമിഴ് ആന്തോളിജിയാണ് നവരസ. പ്രിയദർശൻ, ഗൗതം വാസുദേവ് മേനോൻ, ബിജോയി നമ്പ്യാർ തുടങ്ങി പ്രമുഖ സംവിധായകരാണ് ഓരോ കഥകളും സംവിധാനം ചെയ്തിരിക്കുന്നത്.
നടൻ അരവിന്ദ് സ്വാമിയും ചിത്രത്തിൽ ഒരു കഥ സംവിധാനം ചെയ്യുന്നുണ്ട്. ഇത് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ നവരസയുടെ കീഴിൽ അണിനിരക്കുന്ന 9 ചിത്രങ്ങളുടെ പട്ടിക മുമ്പ് തന്നെ നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടിരുന്നു.
1) ബിജോയ് നമ്പ്യാരുടെ എതിരി
2) പ്രിയദർശൻ സംവിധാനം ചെയ്യുന്ന സമ്മർ ഓഫ് 92
3) കാർത്തിക് നരേന്റെ പ്രോജക്ട് അഗ്നി
4) വസന്ത സംവിധാനം ചെയ്യുന്ന പായസം
5) കാർത്തിക് സുബ്ബരാജിന്റെ പീസ്
6) അരവിന്ദ് സ്വാമിയുടെ രൗദ്രം
7) രതീന്ദ്രൻ പ്രസാദിന്റെ ഇൻമെയ്
8) എസ് അർജുൻ സംവിധാനം ചെയ്യുന്ന തുനിന്താ പിൻ
9) ഗൗതം വാസുദേവ് മേനോന്റെ ഗിത്താർ കമ്പി മേലെ നിൻട്രു
എന്നീ ഒമ്പത് ചിത്രങ്ങൾ അടങ്ങിയ ആന്തോളജിയാണ് നവരസ.
ALSO READ: Navarasa ഇന്ന് രാത്രിയിൽ റിലീസാകില്ല, കാരണം ചിത്രം റിലീസ് ചെയ്യുന്നത് നെറ്റ്ഫ്ലിക്സിൽ
മണിരത്‌നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 9 ചെറുകഥകളിലായി വിവിധ മുൻനിര താരങ്ങളെയാണ് ചിത്രം രംഗത്തേക്ക് കൊണ്ട് വരുന്നത്. 9 വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഒമ്പത് കഥകൾ. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് കഥകൾ.
ALSO READ: Navarasa Trailer : ഒമ്പത് കഥകൾ ഒമ്പത് വികാരങ്ങൾ, നവരസയുടെ ട്രെയ്ലർ പുറത്തിറങ്ങി
അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, സരവനൻ, അലഗം പെരുമാൾ, നെടുമുടി വേണു, രേവതി, രേണുക, നിത്യ മേനെൻ, പാർവതി തിരുവോത്തു, ഐശ്വര്യ രാജേഷ്, പൂർണ, റിയത്വിക, പ്രസന്ന, വിക്രാന്ത്, ബോബി സിംഹ, രാവം, സനന്ത്, വിധു, ശ്രീരാം, പ്രയാഗ മാർട്ടിൻ, അഞ്ജലി, മണിക്കുട്ടിൻ, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
ALSO READ: Navarasa teaser : ഒമ്പത് കഥകൾ, ഒമ്പത് ഭാവങ്ങൾ നവരസയുടെ ടീസറെത്തി; ചിത്രം ആഗസ്റ്റ് 6 ന്
എ ആർ റഹ്മാൻ, ഡി ഇമ്മാൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ ഈതൻ യോഹന്നാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അബിനന്ദൻ രാമാനുജം, ശ്രേയാസ് കൃഷ്ണ, ഹർഷ്വീർ ഒബറായി, സുജിത്ത് സാരംഗ്, വി ബാബു, വിരാജ് സിംഗ് എന്നിവർ ചേർന്ന് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.