കൊച്ചി: ആക്രമണത്തിന് ഇരയായ നടി താൻ കടന്ന് വന്ന അവസ്ഥകളും അഭിമുഖീകരിച്ച പ്രശ്നങ്ങളും തുറന്ന് പറഞ്ഞത് മറ്റുള്ളവർക്ക് പ്രചോദനമാകുന്നതെന്ന് നവ്യ നായർ. നമുക്ക് മാറി നിന്ന് ഇതിനെ അസസ് ചെയ്യാൻ വളരെ എളുപ്പമാണ്. സോഷ്യൽ മീഡിയയിലൂടെ ഒരു കമന്റ്, ലൈക്ക്, അല്ലെങ്കിൽ ഒരു ഡിസ് ലൈക്ക്, ഷെയർ ഇതിലൊക്കെ തീരും. എന്നാൽ ഈ സാഹചര്യങ്ങൾ കടന്ന് വന്നവർക്കേ അതിന്റെ അവസ്ഥകൾ മനസ്സിലാകൂ. ഞാൻ ഒരു വിക്ടിം അല്ല, സർവൈവർ ആണെന്ന് പറയുമ്പോൾ അവൾ നിരവധി പേർക്ക് പ്രചോദനം ആകുകയാണെന്നും നവ്യ പറഞ്ഞു. നവ്യയുടെ പുതിയ ചിത്രമായ ഒരുത്തിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് സീ മലയാളം ന്യൂസിനോട് നവ്യ ഇക്കാര്യം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'ഞാൻ ഒരു വിക്ടിം അല്ല, സർവൈവർ ആണെന്ന് പറയുമ്പോൾ അവൾ ഒരുപാട് പേർക്ക് പ്രചോദനമാണ്. അവളെ സംബന്ധിച്ച് അവൾ കുറച്ചുകൂടി വലിയ ഒരു സ്പെയ്സിൽ നിൽക്കുന്ന, ഒരുപാട് ആൾക്കാരുടെ സപ്പോർട്ട് കിട്ടി നിൽക്കുന്ന ആളാണ്, അവൾ അങ്ങനെ പറയുമ്പോൾ ഇത്രയും സപ്പോർട്ടില്ലാത്ത സാധാരണക്കാരായ കുട്ടികൾക്ക് പ്രചോദനം നൽകാൻ കഴിയും, അതാണ് ആ ഇന്റർവ്യൂവിലെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം. പക്ഷേ, അത് പറയാൻ അവൾക്ക് പോലും അഞ്ച് വർഷം വേണ്ടി വന്നെങ്കിൽ സാധാരണക്കാരായ കുട്ടികളുടെ അവസ്ഥ കൂടുതൽ ഭീകരമായിരിക്കും എന്നാണ് വ്യക്തമാകുന്നത്.'


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.