Kochi : നവ്യ നായർ (Navya Nair)   നായികയായെത്തുന്ന ‘ഒരുത്തി’യുടെ (Oruthi) ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. വിനായകൻ (Vinayakan) പോലീസ് വേഷത്തിൽ ഉള്ള പോസ്റ്റർ ആണ് ചിത്രത്തിൻ്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ചത്.വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയുടെ കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ്‌ബാബുവിന്റേതാണ്
‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ  എത്തുന്നത്*


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാള സിനിമ ലോകത്തെ നിരവധി  പ്രമുഖരാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്. നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


ALSO READ: Viral Video: വിശ്വസുന്ദരി മത്സരവേദിയില്‍ പൂച്ചയുടെ ശബ്ദം അനുകരിച്ച് ഹര്‍നാസ് സന്ധു, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ


മികച്ച നടിക്കുള്ള  ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 


ALSO READ: വേൾഡ് പ്രീമിയറിൽ കയ്യടി നേടി മിന്നൽ മുരളി, നന്ദി പറഞ്ഞ് ടൊവിനോ


ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തി  നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ്


സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി  സുന്ദറാണ്  ചിത്രത്തിലെ  ഗാനങ്ങളും  പശ്ചാത്തല സംഗീതവും   രചിച്ചിരിക്കുന്നത്. തകര ബാൻറ് രചിച്ച ഒരു   ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. 


ALSO READ: Pushpa Malayalam| റിലീസില്ലാതിരുന്നതിന്റെ യഥാർത്ഥ കാരണം മറ്റൊന്നാണ്, പുഷ്പയുടെ മലയാളം ശനിയാഴ്ച എത്തും


ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ  ചീഫ് അസോസിയേറ്റ്  ഡയറക്ടർ. സ്റ്റിൽസ്  പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത്  കോളിൻസ് ലിയോഫിലുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.