ചെന്നൈ : താരദമ്പതികളായ നയന്താരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടകുട്ടികൾ ജനിച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞ നാല് മാസത്തിന് ശേഷമാണ് സംവിധായകനായ വിഗ്നേഷ് തങ്ങളുടെ ഇരട്ട ആൺകുട്ടകൾ ജനിച്ച വിവരം അറിയിക്കുന്നത്. ഇരുവരും കുട്ടികളെ ചുംബിക്കുന്ന ചിത്രങ്ങൾ വിഗ്നേഷ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"നയനും ഞാനും അമ്മയും അച്ഛനുമായി. ഞങ്ങൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചു. ഞങ്ങളുടെ എല്ലാ പ്രാർഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, ഞങ്ങൾക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെ അനുഗ്രഹങ്ങൾ വേണം. ഉയിരും ഉലകവും" കുട്ടുകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിഗ്നേഷ് ശിവൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ച്.



ഏറെ നാളുകളുടെ പ്രണയത്തിന് ശേഷം നയന്താരയും വിഗ്നേഷ് ശിവനും നാല് മാസങ്ങൾക്ക് മുമ്പ് ജൂൺ 9ന് മഹാബലിപുരത്ത് ഒരു സ്വകാര്യ റിസോർട്ടിൽ വെച്ച് വിവാഹിതരാകുകയായിരുന്നു. രജനികാന്ത്, കമൽ ഹാസൻ, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക, ആറ്റ്ലി, വിജയ് സേതുപതി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപ് തന്നെ ആഡംബര റിസോർട്ട് ബുക്ക് ചെയ്‍തിരുന്നു. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു റിപ്പോർട്ട്.


ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച് ചെയ്ത ആദ്യത്തെ സിനിമ. ചിത്രത്തിന്റെ നിർമാതാവും നയൻ‌താരയായിരുന്നു.  


ബോളിവുഡിന്റെ കിം​ഗ് ഖാൻ ഷാരൂഖ് ഖാനും നയൻസ്-വിക്കി വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഷാരൂഖിന്റെ മാനേജർ ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'ജവാന്‍'ലെ ഷാരൂഖ് ഖാനാണ് നായകൻ. ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനും ആറ്റ്ലിയും ഒരുമിച്ചുള്ള ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. 


കാർത്തി, വിജയ് സേതുപതി, എസ് ജെ സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്ലി, നിർമാതാവ് ബോണി തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു. നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹ ദിനത്തിൽ തമിഴ്‌നാട്ടിലുടനീളം 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകിയിരുന്നു.


ഈ വാർത്ത സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.