Test Movie: നയൻതാരയുടെ `ടെസ്റ്റ്` ഡയറക്ട് ഒടിടി റിലീസിന്; മീരാ ജാസ്മിനും പ്രധാന വേഷത്തിൽ
മലയാളത്തിന്റെ സ്വന്തം മീരാ ജാസ്മിനും ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം മുഖ്യ വേഷം ചെയ്യുന്നുണ്ട്.
നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന ടെസ്റ്റ് ഡയറക്ട് ഒടിടി റിലീസിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. ഒടിടി പ്ലാറ്റ്ഫോം ഏതാണെന്നതിൽ വ്യക്തതയില്ല. ഭ്രമയുഗത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ടെസ്റ്റ്'. ശശികാന്തിന്‍റെ വെെനോട്ട് സ്റ്റുഡിയോസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. 'ടെസ്റ്റ്' ഒരു സ്‌പോർട്‌സ് ത്രില്ലര്‍ ഡ്രാമയാണ്. ചിത്രത്തിൽ മീരജാസ്മിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവൻ, സിദ്ധാർത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രങ്ങൾ ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്.
ഗായിക ശക്തി ശ്രീ ഗോപാൽ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഈ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാൽ മികച്ച ഓഫർ ലഭിച്ചതോടെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുൻപും നയൻതാര നായിയായ മുക്കുത്തി അമ്മൻ, നേട്രികൺ, ഒ2, എന്നീ ചിത്രങ്ങൾ നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്തിരുന്നത്. 'മാനങ്ങാട്ടിൻ സിൻസ് 1960', 'ഡിയർ സ്റ്റുഡന്റസ്', 'മൂക്കുത്തി അമ്മൻ 2, തനി ഒരുവൻ 2 എന്നിങ്ങനെ നിരവധി ചിത്രങ്ങൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Also Read: HBD Surabhi Lakshmi: ഇനി കുറച്ച് ആക്ഷനാകാം! കയ്യിൽ തോക്കുമായി സുരഭി; 'റൈഫിൾ ക്ലബി'ൽ സൂസനായെത്തും
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മികച്ച സിനിമകള്‍ ഒരുക്കിയ നിർമ്മാണ കമ്പനിയാണ് വെെനോട്ട് സ്റ്റുഡിയോസ്. കാതലിൽ സോദപ്പത് യെപ്പടി, കാവ്യതലൈവൻ, ഇരുധിസുട്രു, ഗെയിം, വിക്രം വേദ, മണ്ടേല, കടശീല ബിരിയാണി, ഭ്രമയുഗം തുടങ്ങിയവ വൈനോട്ട് സ്റ്റുഡിയോസ് നിർമിച്ച ചിത്രങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.