അതെ, ഞാന്‍ നിന്നെ പ്രണയിക്കുന്നു; നയന്‍താരയുടെ പ്രണയദിന പോസ്റ്റ് വൈറല്‍!!
നയൻസുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വിഘ്നേഷ് ഇൻസ്റ്റഗ്രാമിലുൾപ്പടെ പങ്കുവയ്ക്കാറുമുണ്ട്.
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്.
ഇരുവരും ഇത് പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. നയൻസുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വിഘ്നേഷ് ഇൻസ്റ്റഗ്രാമിലുൾപ്പടെ പങ്കുവയ്ക്കാറുമുണ്ട്.
ഇരുവരും വിവാഹത്തിനു മുൻപേ തങ്ങൾ മികച്ച താരജോഡികളാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോയും ചിത്രങ്ങളുമാണ് പങ്ക് വെച്ചിട്ടുള്ളതും.
എന്നാലിപ്പോള്‍ ഇരുവരുടെയും പ്രണയദിന ആഘോഷത്തിന്‍റെ ഫോട്ടോയാണ് വൈറലാകുന്നത്. 'അതെ, ഞാന്‍ നിന്നെ പ്രണയിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് നയന്‍താര ഇന്‍സ്റ്റഗ്രാമിലൂടെ ചിത്ര൦ പങ്ക് വെച്ചിരിക്കുന്നത്.
ശിവകാര്‍ത്തികേയൻ നായകനായ മിസ്റ്റര്‍ ലോക്കലാണ് നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം. എം രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.