ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് നയൻതാരയും വിഘ്നേഷ് ശിവനും. ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് ഇരുവരും തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് വൻ ട്വിസ്റ്റുമായി താരദമ്പതികൾ രം​ഗത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയതെന്നും ഇരുവരും ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചുണ്ട്. 


Also Read: Nayanthara Surrogacy: നാല് മാസം കൊണ്ട് നയൻതാര അമ്മയായതെങ്ങനെ? സ്വയം ​ഗർഭം ധരിക്കാതെ അമ്മയാകാനുള്ള വഴി സറോ​ഗസി


 


നിലവിലെ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് അനുവദിക്കില്ല. ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതിന്റെ സന്തോഷം താരങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വലിയ ചർച്ച തന്നെ നടന്നിരുന്നു. തുടർന്നാണ് നിയമവശങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.


ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് താരദമ്പതികൾ വാടകഗർഭധാരണത്തിനുള്ള നിയമങ്ങൾ ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു ദുബായിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചെന്ന വിവരവും പുറത്തുവന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.