മഹാബലിപുരം: നയൻതാര വിഘ്നേഷ് ശിവൻ വിവാഹത്തിലെ ആദ്യ ചിത്രം പുറത്ത്. ഫോട്ടോഗ്രാഫർ ജോസഉ് റാഡിക്കിൻറെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ആദ്യം എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ 7000-ൽ അധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ഇതിന് പിന്നാലെ നയൻസിൻറയും വിഘ്നേഷ് ശിവൻറെയും ഇൻസ്റ്റഗ്രാം പേജുകളിലേക്ക് നിരവധി പേരാണ് ചിത്രം ടാഗ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിഗ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്.  മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. രജനികാന്ത്, ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. താരങ്ങളെ കൂടാതെ ഇരുവരുടെയും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവര



ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ വരെയും കർശനമായ നിയന്ത്രണമുണ്ടായിരുന്നു. വിവാഹത്തിൻറെ വീഡിയോ സ്ട്രീമിങ്ങ് അവകാശം നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നത്.വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്റെ സന്തോഷം പങ്കുവച്ച് കൊണ്ട് വിഘ്നേഷ് ശിവൻ സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റിട്ടിരുന്നു.



വിവാഹത്തിന് വധുവിന്റെ വേഷത്തിൽ ഒരുങ്ങി എത്തുന്ന നയൻതാരയെ കാണാനുള്ള ആവേശത്തെ കുറിച്ചാണ് കുറിപ്പിലൂടെ വിഘ്‌നേശ് ശിവന്‍ പറഞ്ഞത്. ഒപ്പം ഔദ്യോഗികമായി വിവാഹിതരാവുകയാണെന്ന കാര്യവും അറിയിച്ചിരുന്നു. ഈ പോസ്റ്റിനൊപ്പം നയന്‍താരയുടെ നിരവധി ഫോട്ടോസും താരം പങ്കുവെച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.