Mannangatti: നയൻതാരയുടെ `മണ്ണാങ്കട്ടി`..! ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ വൈറൽ
Nayanthara Mannangatti Movie: പ്രശസ്ത യൂട്യൂബർ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ചത്രമാണ് `മണ്ണാങ്കട്ടി.
നയൻതാര നായികയായെത്തുന്ന മണ്ണാങ്കട്ടിയുടെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രശസ്ത യൂട്യൂബർ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ചത്രമാണ് "മണ്ണാങ്കട്ടി. കാർത്തിയുടെ സർദാറിന്റെ നിർമ്മാതാവായ പ്രിൻസ് പിക്‌ചേഴ്‌സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നയൻതാരയ്‌ക്കൊപ്പം യോഗി ബാബുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ദേവദർശിനി, ഗൗരി കിഷൻ തുടങ്ങിയവരും സിനിമയിൽ അണി നിരക്കുന്നു. പൂർണമായും നായിക കേന്ദ്രീകൃതമായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നായികയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷോൺ റോൾഡനാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...