Homage to Nedumudi Venu: അതുല്യപ്രതിഭയ്ക്ക് ആദരമർപ്പിച്ച് ആയിരങ്ങൾ, അയ്യങ്കാളി ഹാളിൽ പൊതുദർശനം
മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി ഹാളിൽ എത്തി നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിച്ചു.
Thiruvananthapuram: നെടുമുടി വേണുവിന് (Nedumudi Venu) അന്ത്യാഞ്ജലിയര്‍പ്പിച്ച് സാംസ്കാരിക കേരളം. കലാ സാംസ്കാരിക രംഗത്തുനിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ (Pay Homage) അർപ്പിക്കാൻ അയ്യങ്കാളി ഹാളിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) എത്തി നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തിയിരുന്നു.
രാത്രി പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു. നെടുമുടിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. ജ്യേഷ്ട സഹോദരനെക്കാൾ ഉയർന്ന പദവിയാണ് നെടുമുടി വേണുവിന് തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
Also Read: Nedumudi Venu: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന്
സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.
മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം (Direction) ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും (National Awards) ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും (State Awards) അദ്ദേഹം നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...