ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി എത്തുന്ന ചിത്രം നീലരാത്രിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൻറെ ട്രെയ്‌ലർ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്പെൻസ് ത്രില്ലർ സിനിമയാണ് നീല രാത്രി. ചിത്രത്തിൽ  ഭഗത് ഇമ്മാനുവൽ, ഹിമ ശങ്കരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അശോക് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഇന്ത്യയിലെ എല്ലാ ഭാഷകളിലും എത്തുന്ന ചിത്രം, ഡയലോഗുകൾ ഇല്ലാത്ത ചിത്രം എന്നീ പ്രത്യേകതകൾ കൊണ്ട് ചിത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.  . ചിത്രത്തിൽ പ്രണയത്തിനും സസ്പെൻസിനും ഒരുപോലെ പ്രാധാന്യം നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകനായ  അശോക് നായർ തന്നെയാണ്. ചിത്രത്തിന് ഏറെ നിരൂപക ശ്രദ്ധയും നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.



ALSO READ: Neelarathri Motion Poster : ഇന്ത്യയിലെ എല്ലാ ഭാഷകളിലും എത്തുന്ന ചിത്രം നീലരാത്രിയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി


ദിലീപും സൂരജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സവാരിക്ക് ശേഷം  അശോക് നായർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും നീലരതിക്കുണ്ട്. ഡബ്ളിയു ജെ പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ജോബി മാത്യുവാണ്. ചിത്രത്തിൽ ഭഗത് ഇമ്മാനുവേലിനെ വളരെ വ്യത്യസ്തമായ ഒരു വേഷത്തിൽ കാണാൻ കഴിയുമെന്നാണ് ചിത്രത്തിൻറെ പോസ്റ്റർ സൂചിപ്പിക്കുന്നത്. 


 ചിത്രത്തിൽ ഭഗത് ഇമ്മാനുവൽ, ഹിമ ശങ്കരി എന്നിവരെ കൂടാതെ  മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യര്‍, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരും ചിത്രത്തിൽ പ്രധാനകഥാപത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് എസ്ബി പ്രജിത്താണ്. സംഗീതം അരുൺ രാജ്, എഡിറ്റർ സണ്ണി ജേക്കബ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ. ലൈൻ പ്രൊഡ്യൂസർ നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ


പ്രൊഡക്‌ഷൻ കൺട്രോളർ വിനോദ് പറവൂർ, കല അനീഷ് ഗോപാൽ, മേക്കപ്പ് രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ് രഘു ഇക്കൂട്ട്, ഡിസൈൻ രമേശ് എം ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ. സ്പെഷ്യൽ എഫക്ട്സ്-ആർ കെ,മിക്സ്-ദിവേഷ് ആർ. നാഥ്, പിആർഒ എ.എസ്. ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.