വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയും സിനിമയുമായിരുന്ന നീലവെളിച്ചം പുനഃരാവിഷ്കരിക്കുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ടൊവിനോ തോമസിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ടൊവിനോയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു മനോഹര പ്രണയ​ഗാനം പുറത്തിറങ്ങിയിരുന്നു. അനുരാ​ഗ മധുചഷകം എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിമ കല്ലിങ്കലിന്റെ മനോഹരമായ നൃത്തം ഈ പ്രണയ​ഗാനത്തിലുണ്ട്. ഒപ്പം റോഷൻ മാത്യുവും ഷൈൻ ടോമും ​ഗാനരം​ഗത്തിലുണ്ട്. റിമ കല്ലിങ്കലിന്റെ പിറന്നാൾ ദിവസമാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. കെ.എസ് ചിത്രയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഡാൻസിറ്റിയാണ് ​ഗാനം കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്. ചിത്രം 2023 ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തും. 



ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെറുകഥയുടെ അതേ പേര് തന്നെയാണ് നിർമാതാക്കൾ സിനിമയ്ക്കും നൽകിയിരിക്കുന്നത്. മായാനദി, വൈറസ്, നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷ്ഖും ടൊവിനോയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് നീലവെളിച്ചം. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കല്ലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


Also Read: Malikappuram Ott Release: പ്രേക്ഷകർ വീണ്ടും കാണാൻ കൊതിക്കുന്ന 'മാളികപ്പുറം' ഒടിടിയിലെത്തുന്നു; എവിടെ എപ്പോൾ കാണാം?


ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലും റെക്സ് വിജയനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സൈജു ശ്രീധരനാണ് എഡിറ്റർ. തലശ്ശേരിയിൽ വെച്ചായിരുന്നു നീലവെളിച്ചത്തിന്റെ ചിത്രീകരണം നടന്നത്. നേരത്തെ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷഹീർ എന്നിവരെ ഉൾപ്പെടുത്തി നീലവിളച്ചം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരങ്ങളുടെ ഡേറ്റ് സംബന്ധിച്ചുള്ള പ്രതിസന്ധിയെ തുടർന്നാണ് ടൊവീനോ, റോഷൻ, ഷൈൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിനിമ ചിത്രീകരിക്കാൻ തീരുമാനമെടുത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.