മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ടിലെ പ്രൊമോ സോങ് "നേരം പോയി വെട്ടം പോയി" റിലീസായി. ചിത്രം നാളെ തിയേറ്ററുകളിലേക്കെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അണിയറപ്രവർത്തകർ ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്ത സീക്രട്ടിന്റെ പ്രൊമോ സോങ് റിലീസ് ചെയ്തത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ് ബോസ് ടോപ് ഫൈവിലെത്തിയ ഋഷി എസ് കുമാറാണ് പ്രൊമോ ഗാനത്തിന് ചുവട് വച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി റിലീസായ ഗാനങ്ങൾക്കും ട്രെയിലറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ALSO READ:  'തങ്കലാന്' യു/എ സർട്ടിഫിക്കറ്റ്; റിലീസ് ഓ​ഗസ്റ്റിൽ, കേരളത്തിലെത്തിക്കാൻ ശ്രീ ​ഗോകുലം മൂവീസ്


എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡി.ഒ.പി : ജാക്സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ്റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.