അഞ്ചാം വരവിനൊരുങ്ങി സേതുരാമയ്യർ: വീണ്ടും എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ട്കെട്ട്
സിബിഐ സിരീസിൽ അഞ്ചാമതൊരു സിനിമയിറങ്ങുമെന്ന് നാല് വർഷം മുൻപേ ഈ ചിത്രങ്ങളുടെ സംവിധായകൻ കെ മധു സൂചന തന്നിരുന്നു.
16 വർഷത്തിന് ശേഷം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ലിസ്റ്റിലുള്ള സിബിഐ സീരീസിൽ അഞ്ചാമതൊരു ചിത്രമൊരുക്കുന്നു. വാർത്ത കേട്ട് ആരാധകർ ഒന്നടങ്കം ആവേശത്തിലാണ്. ഇതിനു മുന്നേ ഇറങ്ങിയ 4 ചിത്രങ്ങളും വൻ വിജയമായിരുന്നു.
സിബിഐ സിരീസിൽ അഞ്ചാമതൊരു സിനിമയിറങ്ങുമെന്ന് നാല് വർഷം മുൻപേ ഈ ചിത്രങ്ങളുടെ സംവിധായകൻ കെ മധു സൂചന തന്നിരുന്നു. ഈ അഞ്ചാം വരവിലും എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച്കൊണ്ട് ആഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്ത് വന്ന വിവരങ്ങൾ. ആദ്യ ഷെഡ്യൂൾ എറണാകുളത്തായിരിക്കും.
1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു ഈ സീരീസിലെ ആദ്യ ചിത്രം. അത് ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു. അതിന്റെ തുടർച്ചയായി 1989ൽ ജാഗ്രത എന്ന പേരിൽ ഇതിനൊരു രണ്ടാം ഭാഗവും ഇറങ്ങി. തുടർന്ന് 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും മൂന്ന്, നാല് ഭാഗങ്ങളായി റിലീസ് ചെയ്തിരുന്നു.
ബുദ്ധിരാക്ഷസനായ സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്ത്, സായ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA