കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ കഥയുമായി എത്തുന്ന 'ഭാഗ്യലക്ഷ്മി' ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് സംപ്രേക്ഷണം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശസ്ത സിനിമ-സീരിയൽ താരം സോണിയയാണ് സ്നേഹനിധിയായ അമ്മയായും സത്യസന്ധയായ വില്ലേജ് ഓഫീസറായും ടൈറ്റിൽ റോളിലെത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ മനോജ് അഡ്വ. വിജയകുമാർ എന്ന കഥാപാത്രമായി എത്തുമ്പോൾ ഇവരുടെ മക്കളായി എത്തുന്നത് യുവതാരങ്ങളായ ശ്രീനിധിയും ഐശ്വര്യയും ആണ്.


ALSO READ: Doctor Strange 2 OTT Release : ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് ഉടൻ ഒടിടിയിൽ; ആകാംക്ഷയോടെ പ്രേക്ഷകർ


തന്റെ കുടുംബത്തിൽ നിന്നും ജോലി സ്ഥലത്ത് നിന്നും ഭാഗ്യലക്ഷ്മിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും സ്വന്തം നിശ്ചയദാർഢ്യത്തിലൂടെ അവർ അവയെല്ലാം മാറികടക്കുന്നതുമാണ് പരമ്പരയുടെ കഥാതന്തു. സീ കേരളത്തിലെ തന്നെ അല്ലിയാമ്പൽ എന്ന സീരിയലിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരനായ  ജയ് ധനുഷ് തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും ഈ സീരിയലിന് ഉണ്ട്. ബുള്ളറ്റ് ജഗൻ എന്ന ജയ് ധനുഷിന്റെ  കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.