മുംബൈ: ഇന്ത്യന്‍ ദേശീയ ഗാനമായ 'ജനഗണമന'യുടെ പുനരാവിഷ്കരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കിയ ഗാനത്തിനാണ് സൈബര്‍ ലോകത്തിന്‍റെ കയ്യടി ലഭിക്കുന്നത്. 


രോഹന്‍ പന്ത് അംബേദ്കര്‍ പുനരാവിഷ്‌കരിച്ച ദേശീയ ഗാനം ആലപിച്ചിരിക്കുന്നത് സ്പര്‍ഷ് ഷായാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പാറാണ് സ്പര്‍ഷ് ഷാ. 


ഫേസ്‌ടൈമിലൂടെ പരിചയപ്പെട്ട പന്ത് അംബേദ്കറും ഷായും ഒരുമിച്ച് ഒരു സംഗീത പരിപാടി ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അങ്ങനെയാണ് ജനഗണമന പുനരാവിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് സ്പര്‍ഷ് ഷാ പറഞ്ഞു. ഫേസ്‌ടൈമിലൂടെ തന്നെയാണ് ഗാനത്തിന്‍റെ റെക്കോര്‍ഡി൦ഗും നടത്തിയിരിക്കുന്നത്.



ജന്മനാ അസ്ഥികള്‍ക്ക് സംഭവിച്ച ബലക്ഷയം മൂലം ശരീരം തളര്‍ന്നിരിക്കുന്ന വ്യക്തിയാണ് സ്പര്‍ഷ് ഷാ. സാമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ഈ പതിനഞ്ചുകാരന്‍.


എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ കഴിയില്ലെങ്കിലും  ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലേറി പറക്കുകയായിരുന്നു ഈ മിടുക്കന്‍. 


സ്പർശിനൊപ്പം ജനഗണമനയുടെ പുതിയ രീതി ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രോഹൻ പറഞ്ഞു. യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ സംഗീത വിഡിയോ.