കൊയമ്പത്തൂർ: മലയാളത്തിൽ ആദ്യ ഒടിടിയുടെ മാത്രം റിലീസായ ജയസൂര്യ നായകനായ ചിത്രം 'സൂഫിയും സുജാതും'യുടെയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുയെന്ന് എന്ന വാർത്ത് നിഷേധിച്ച് സിനിമയുടെ നിർമാതാവ് വിജയ് ബാബു. ഹൃദയാഘാതത്തെ തുടർന്ന് ​ഗുരതരാവസ്ഥയിലായിരുന്ന ഷാനവാസ് കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചുയെന്നാണ് ആദ്യം വാർത്തകളിൽ വന്നത് . എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് അറിയിച്ചു കൊണ്ട് നിർമതാവും നടനുമായി വിജയ് ബാബു ഫേസ്ബുക്കിൽ കുറിക്കുയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാനവാസ് ഇപ്പോഴും വെന്റിലേറ്റർ സഹായത്തോടെ ജീവിച്ചിരിപ്പുണ്ടെന്നും, മരണം ഇതുവരെ സ്ഥിരീകരിച്ചില്ലന്നും വിജയ് ബാബു (Vijay Babu) ഫേസ്ബുക്കിലൂടെ അറിയിച്ചു. ഷാനാവസിന്റെ രോഗമുക്തിക്കായി എല്ലാവരും പ്രാർഥിക്കണമെന്നും തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യരുതെന്നുമാണ് വിജയ് ബാബു തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 



ALSO READ: സൂഫിയും സുജാതയും ട്രൈലെർ പുറത്തിറങ്ങി...


ഇന്ന് രാവിലെ ഒമ്പത് മണിക്ക് അന്ത്യമെന്നായിരുന്ന വാർത്ത. ഹൃദായഘാതത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്നാണ് ഷാനാവാസ് മരിച്ചതെന്ന വാർത്തകൾ പുറത്തെത്തിയത്. അതേസമയം പുതിയ സിനിമയുടെ (Malayalam Cinema) പിന്നണി പ്രവർത്തനങ്ങളുടെ ഭാ​ഗ്യമായി അട്ടപ്പാടിയിൽ താമസിക്കവെയാണ് ഷാനവാസിന് ഹൃദയഘാതമുണ്ടാകുന്നത്. പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ ഷാനാവസ് മരിച്ചുയെന്ന് വാർത്ത നൽകിയിരുന്നു. 


ALSO READ: Sister Abhaya Case: ശിക്ഷാവിധി ഇന്ന്, കുറ്റക്കാർക്ക് ജീവപര്യന്തം വരെ ലഭിച്ചേക്കാം


മലയാളത്തിലെ ആദ്യത്തെ ഒടിടിയിലൂടെ (OTT) മാത്രം റിലീസായ ചിത്രമാണ് ഷാനവാസിന്റെ സൂഫിയും സുജാതയും. ഇത് കൂടാതെ 2015ൽ കരി എന്ന സിനിമയും ഷാനവാസ് സംവിധാനം ചെയ്തിട്ടുണ്ട്. നിരൂപക ശ്രദ്ധ നേടിയ കരി നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സംവിധായകനും തൃക്കഥകൃത്തനും പുറമെ ഷാനവാസ് സിനിമയിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടൂുണ്ട്. 37കാരനായ ഷാനവാലസ് മലപ്പുറം ജില്ലയിൽ പൊന്നാനിയിലെ നരണിപ്പുഴ സ്വ​ദേശിയാണ്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy