Kochi : ഇന്ദ്രജിത്തും അന്ന ബെന്നും റോഷനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നൈറ്റ് ഡ്രൈവ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. മനോരമ മാക്സിനും സിംപ്ലി സൗത്തിനും ഒപ്പമാണ് ചിത്രം നെറ്റ്ഫ്ലിക്സിലും സ്ട്രീമിങ് ആരംഭിച്ചത്. ഹിറ്റ്‌മേക്കർ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  മാർച്ച് 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ നേടാൻ കഴിഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ്  പിള്ളയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചത്.


മലയാളത്തിൽ പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് അഭിലാഷ് പിള്ള നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, അലക്സാണ്ടർ പ്രശാന്ത്, ശ്രീവിദ്യ, സോഹൻ സീനുലാൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 


വൈശാഖ് ചിത്രങ്ങളിൽ സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജികുമറാണ് ഛായഗ്രഹകൻ. രഞ്ജിൻ രാജനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  കൊച്ചിയിൽ ഒറ്റ ഷെഡ്യൂളിൽ പൂർത്തികരിച്ച ചിത്രമാണ് നൈറ്റ് ഡ്രൈവ്.മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷമെത്തിയ വൈശാഖ് ചിത്രമായിരുന്നു നൈറ്റ് ഡ്രൈവ്. 


വൈശാഖിന്റെ പതിവ് മാസ് ചിത്രങ്ങളിൽ നിന്ന് മാറി അൽപം ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി വരാനിരിക്കുന്ന മോൺസ്റ്ററാണ് വൈശാഖിന്റെ അടുത്ത ചിത്രം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.