സിനിമ നിരൂപണം നടത്തുമ്പോൾ അതിനെ പറ്റി അറിയാവുന്നവർ ചെയ്യണം എന്നുള്ള നിരവധി അഭിപ്രായങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. വിഷയത്തിൽ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കരിക്കിന്റെ സാമർഥ്യശാസ്ത്രം വെബ്സീരീസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം നിലീൻ സാന്ദ്ര. സിനിമ കണ്ടാൽ എല്ലാവരും അഭിപ്രായം പറയും എന്നാണ് താരം പറയുന്നത്.  ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ആവിഷ്ക്കാര സ്വാതന്ത്ര്യം ഉള്ളത് പോലെ അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടെന്നും നിലീൻ സാന്ദ്ര പറഞ്ഞു. പണ്ട് എല്ലാവരും സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുകയാണെന്ന് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയ വഴിയും വീഡിയോകളിൽ കൂടിയുമാണ് അറിയിക്കുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും നിലീൻ സാന്ദ്ര പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കരിക്കിന്റെ ഏറ്റവും പുതിയ വെബ്‌സീരീസായ സാമർഥ്യ ശാസ്ത്രത്തിന്റെ തിരക്കഥ ഒരുക്കിയത് നിലീൻ സാന്ദ്രയായിരുന്നു. ഒരാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള അഞ്ച് പേരിൽ നിന്ന് പണം തട്ടിയെടുക്കുന്നതും, തുടർന്ന് ഒരു അജ്ഞാതന്റെ കത്ത് ലഭിക്കുന്നതിനെ തുടർന്ന് ഈ തട്ടിപ്പുക്കാരനെ കണ്ടെത്താൻ ഇവർ ഇറങ്ങിത്തിരിക്കുന്നതുമാണ് സീരീസിന്റെ പ്രമേയം. എന്നാൽ സീരീസിന്റെ അവസാന എപ്പിസോഡിൽ വമ്പൻ ട്വിസ്റ്റയിരുന്നു ഒരുക്കിയിരുന്നത്. സീരീസ് വൻ ഹിറ്റായി മാറിയിരുന്നു.


ALSO READ: Jisma & Vimal : "ഞങ്ങൾക്ക് ഉടൻ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം"; ജിസ്മയും വിമലും


നവംബർ 16 മുതലാണ് സീരീസിന്റെ സ്ട്രീമിങ് യൂട്യൂബിൽ ആരംഭിച്ചത്. ഉദ്വേഗവും ചിരിയും ഒരു പോലെ ഉണർത്തി കൊണ്ടാണ് സീരീസ് എത്തിയത്.  പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ സീരീസിന് സാധിച്ചിരുന്നു. എപ്പോഴും കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടാണ് കരിക്കിന്റെ സീരീസുകൾ എത്താറുള്ളത്. എന്നാൽ ഇത്തവണ കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സീരീസുമായി ആയിരുന്നു ഇവർ എത്തിയത്.


സാമർത്ഥ്യ ശാസ്ത്രം സംവിധാനം ചെയ്യുന്നത് ശ്യാമിന് ഗിരീഷാണ്. എല്ലാതവണത്തേയും പോലെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് എന്നിവരാണ് പുതിയ സീരിസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


2019ൽ പുറത്തിറങ്ങിയ നാനി ചിത്രം ഗ്യാങ് ലീഡർ, റൺവീർ സിം​ഗ്, അനുഷ്ക ശർമ്മ തുടങ്ങിയവർ അഭിനയിച്ച ലേഡീസ് v/s റോക്കി ബാൽ, മലയാള ചിത്രം സപ്തമശ്രീ തസ്ക്കരാഹ തുടങ്ങി നിരവധി കൊറിയൻ ഇം​ഗ്ലീഷ് ചിത്രങ്ങളുമായി സാമർത്ഥ്യ ശാസ്ത്രത്തിന് സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉണ്ടായിരുന്നു. എല്ലാ ചിത്രത്തിലും തട്ടിപ്പിനിരയായവര്‍ ഒറ്റക്കെട്ടായി തങ്ങളെ ചതിച്ചവനിട്ട് ഒരു പണികൊടുക്കാനും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനും വേണ്ടി ഇറങ്ങിത്തിരിക്കുന്ന കഥ തന്നെയാണ് പറയുന്നത്. എന്നാൽ തീം മാത്രമാണ് ഒന്ന് എന്നും വ്യത്യസ്തമായ കണ്ടന്റ് ആണ് ഓരോന്നിന്റെയും എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.


 സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദും, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠവുമാണ്. സീരീസിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖില്‍ സേവ്യറാണ്. കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍ കൈകാര്യം ചെയ്യുമ്പോൾ സംഗീതം നൽകിയിരിക്കുന്നത് ലിയോണല്‍ ആന്‍ഡ് ഗോപുവാണ്. വസ്ത്രാലങ്കാരം കരോളിന്‍ ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് അനീഷ് പി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്