നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് ഒന്നിന് തിയറ്ററുകളിൽ എത്തും. രാമചന്ദ്രൻ ബോസ് ആൻഡ് കോയ്ക്ക് ശേഷം നിവിൻ പോളിയുടേതായി തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ജനഗണമന എന്ന പൃഥ്വിരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകൻ. ജനഗണമനയുടെ രചയിതാവായ ഷാരിസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ മലയാളി ഫ്രം ഇന്ത്യ ജനശ്രദ്ധ നേടിയെടുത്തിരുന്നു. നിവിനും ധ്യാനും പുറമെ അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ, സലീം കുമാർ, വിജയകുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.


ALSO READ : Bigg Boss Malayalam : 'എനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ട്, അത് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുള്ളതാണ്'; റോക്കിയോട് തുറന്ന് പറഞ്ഞ ജാസ്മിൻ



ജേക്ക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സുധീപ് ഇലമൺ ആണ് ഛായാഗ്രാഹകൻ. ശ്രീജിത്ത് സരംഗാണ് ചിത്രത്തിന്റെ എഡിറ്റർ. 



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.