ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖര വർമ്മ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം​ഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്. 


ALSO READ: കട്ടക്കലിപ്പില്‍ സുരേഷ് ഗോപി; മാധ്യമ പ്രവർത്തകരെ തള്ളിമാറ്റി 


അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ - കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം - മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ് - അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ് - രതീഷ് രാജൻ. പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം ലാൽ, ഡിസൈൻ - യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്