കൊച്ചി : നിവിൻ പോളിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന പടവെട്ട് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിവിൻ പോളിക്കും മഞ്ജു വാര്യർക്കും പുറമെ അതിഥി ബാലൻ, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.


ALSO READ : Padavettu Movie Director : നിവിൻ പോളിയുടെ 'പടവെട്ട്' സിനിമയുടെ സംവിധായകനെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തു



അതിനിടെ മീടു ആരോപണത്തിൽ പെട്ട് ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് ആറിനായിരുന്നു ചിത്രത്തിന്റെ ഭാഗമായിരുന്ന യുവതി നൽകിയ പരാതിയിൽ പോലീസ് സംവിധായകനെ അറസ്റ്റ് ചെയ്യുന്നത്. ശേഷം ബലാത്സംഗ കേസിൽ പെട്ട ലിജുവിനെ ഫെഫ്കെയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് ഷൂട്ടിങ് നിർമാതാവായ സണ്ണി വെയ്ൻ നേരിട്ട് ചുമതലയേറ്റ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.


സംവിധായകൻ ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.