മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിക്കുന്ന പുത്തൻ ആൽബം സോങ് വീഡിയോ റിലീസായി. ഹബീബി ഡ്രിപ് എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മ്യൂസിക് വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 1 ആയിരിക്കുകയാണ്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്നാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ​ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഹബീബി ഡ്രിപ്പിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിഖിൽ രാമനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ആൽബം നിർമ്മിച്ചിരിക്കുന്നതും. ‌



 


Also Read: Nunakkuzhi: ജീത്തു ജോസഫും ബേസിലും ഒന്നിക്കുന്നു; 'നുണക്കുഴി' ടീസർ എത്തി


 


ഡിജോ ജോസ് ഒരുക്കിയ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രമാണ് നിവിൻ പോളിയുടേതായി അവസാനം ഇറങ്ങിയ ചിത്രം. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു ചിത്രം നിർമ്മിച്ചത്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്നാണ് ഈ സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിച്ചത്. ചിത്രം ഇപ്പോൾ സോണി ലിവിൽ സ്ട്രീം ചെയ്യുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.