മിഖായേലിന് ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തി. എൻപി 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലൂടെ ശ്രദ്ധേയ ആയ ആർഷ ബൈജു, മമിത ബൈജു എന്നിവരാണ് നായികമാർ. സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടങ്ങിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പേര് വൈകാതെ തന്നെ അനൗൺസ് ചെയ്യുമെന്നാണ് പ്രതീക്ഷ. നിവിന്റെ 42ാമത്തെ ചിത്രമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിനയ് ഫോർട്ട്, വിജിലേഷ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ഛായാ​ഗ്രാഹകൻ. എഡിറ്റർ നിഷാദ് യൂസഫ് ആണ്. ചിത്രത്തിന്റെ കൂടുതൽ രം​ഗങ്ങളും യുഎഇയിലാണ് ചിത്രീകരിക്കുന്നത്. 


Also Read: Shah Rukh Khan: സീറോയ്ക്ക് ശേഷം എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല, പേടിയായിരുന്നു; മനസ്സുതുറന്ന് ഷാരൂഖ് ഖാൻ


അടുത്തിടെ നിവിൻ പോളിയുടെ പുതിയ ലുക്കിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയ്ക്ക് വേണ്ടി വണ്ണം കുറച്ച ശേഷമുള്ള നിവിന്റെ ചിത്രമാണ് വൈറലായത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. വണ്ണത്തിന്റെ പേരിൽ നിരവധി നെ​ഗറ്റീവ് കമന്റുകൾ നിവിന് നേരെയുണ്ടായിരുന്നു. അതിനിടെയാണ് പുത്തൻ മേക്കോവറിലെത്തി താരം ഏവരെയും ഞെട്ടിച്ചത്. 


തമിഴിലും നിവിൻ നായകനാകുന്ന ചിത്രം ഒരുങ്ങുന്നുണ്ട്. റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്. കൂടാതെ ലോകേഷ് കനകരാജിന്റെ ദളപതി 67ലും നിവിൻ അഭിനയിക്കുന്നുണ്ട് എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.