പട്ടിയെ പേടിച്ചോടുന്ന ഫഹദ് ഫാസില്‍; ഏത് സൂപ്പര്‍ സ്റ്റാറും ഓടുമെന്ന് സത്യന്‍ അന്തിക്കാട്!
‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’.
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തു.
സത്യന്‍ അന്തിക്കാട് തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്.
‘കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ !’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചലച്ചിത്രം എന്ന പ്രത്യേകതും ചിത്രത്തിനുണ്ട്. മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍’ എന്നാണ് സംവിധായകന്‍ ‘പ്രകാശ’നെ വിശേഷിപ്പിച്ചത്.
ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. അരവിന്ദന്‍റെ അതിഥികള്‍, ലവ് 24X7 എന്നീ ചിത്രങ്ങളിലൂടെ മലയാളിയ്ക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക.
സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഗോപാല്‍ജി എന്ന ഒരു പ്രധാന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നുണ്ട്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹ്മാന്‍റേതാണ് സംഗീതം.