തിയേറ്ററുകൾ വൻ വിജയം നേടി മുന്നേറുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്. ഓ​ഗസ്റ്റ് 11ന് ഇറങ്ങിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ജനതയ്ക്ക് റിലേറ്റ് ചെയ്യാൻ പറ്റിയ കഥയാണ് ചിത്രത്തിന്റെ. കാസർകോട് സ്ലാങ്ങും എല്ലാം കൂടി ഒത്ത് ചേർന്നപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യവിരുന്നാണ് ലഭിച്ചത്. നായകനെ പട്ടി കടിക്കുന്നതിൽ നിന്നാണ് സിനിമയുടെ കഥ മുന്നേറുന്നത്. പട്ടി കടിക്കുന്ന രം​ഗത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിർമ്മാതാവ് സന്തോഷ് ടി കുരുവിളയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'പെർഫെക്റ്റ് സീൻ പകർത്തുന്നതിന് തൊട്ടുമുമ്പ്' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പട്ടി കടിക്കുന്ന രം​ഗത്തിന്റെ മേക്കിം​ഗ് വീഡിയോ ആണിത്. പട്ടിയെ ട്രെയിൻ ചെയ്യുന്നതും കുഞ്ചാക്കോ ബോബന്റെ മതിൽ ചാട്ടവും ഒക്കെ എങ്ങനെ ചിത്രീകരിച്ചു എന്നത് വീഡിയോയിൽ കാണാം. ചാക്കോച്ചനെ പട്ടി കടിക്കുന്നതും വീഡിയോയിലുണ്ട്. 



Also Read: Kochi Metro: ന്നാ പിന്നെ മെട്രോയിൽ പോവാം!!! ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും


 


വിദേശ രാജ്യങ്ങളിലും രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വൻ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇറക്കിയ പരസ്യം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നതായിരുന്നു പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പോസ്റ്റർ ഇറക്കിയത്. സിനിമ ചർച്ച ചെയ്യുന്നതും അതേ പ്രമേയമാണ്. ചിത്രത്തിലെ ചാക്കോച്ചന്റെ പ്രകടനവും ഏറെ പ്രശംസ നേടി. 20 കോടിക്കടുത്ത് കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.