കുഞ്ചാക്കോ ബോബൻ നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ന്നാ താൻ കേസ് കൊട് (Sue Me). വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓ​ഗസ്റ്റ് 11ന് ഇറങ്ങിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. സാധാരണ ജനങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റിയ കഥയാണ് ചിത്രത്തിന്റേത്. കഥയും കാസർകോട് സ്ലാങ്ങും എല്ലാം കൂടി ഒത്ത് ചേർന്നപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യവിരുന്നാണ് ലഭിച്ചത്. നായകനെ പട്ടി കടിക്കുന്നതിൽ നിന്നാണ് സിനിമയുടെ കഥ മുന്നേറുന്നത്. നിരവധി വിവാദങ്ങൾ ഉടലെടുത്തെങ്കിലും ചിത്രത്തിന്റെ വിജയത്തെ അൽപം പോലും ഇവ ബാധിച്ചിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ തിയേറ്ററുകളിൽ കാണാൻ സാധിക്കാത്തവർക്ക് ഇനി അത് ഒടിടിയിൽ കാണാം. സെപ്റ്റംബർ 8ന് അതായത് ഓണനാളിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഡിസ്നി ഹോട്ട്സ്റ്റാറിലാകും ചിത്രം സ്ട്രീം ചെയ്യുക. വിദേശ രാജ്യങ്ങളിലും രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വൻ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. 


Also Read: Nna Thaan Case Kodu: പട്ടി കടിക്കുന്നതിന് തൊട്ട് മുമ്പ്!!! ന്നാ താൻ കേസ് കൊട് മേക്കിം​ഗ് വീഡിയോ


കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇറക്കിയ പരസ്യം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നതായിരുന്നു പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പോസ്റ്റർ ഇറക്കിയത്. സിനിമ ചർച്ച ചെയ്യുന്നതും അതേ പ്രമേയമാണ്. ചിത്രത്തിലെ ചാക്കോച്ചന്റെ പ്രകടനവും ഏറെ പ്രശംസ നേടി. 50 കോടിയിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു.


ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിളയാണ് നിർമ്മാതാവ്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും രതീഷ് ബാലകൃഷ്ണനാണ്. ചിത്രത്തിലെ നായിക ഗായത്രി ശങ്കറാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.