മരുന്നിന് പണമില്ല, അമ്മയില്‍ അംഗത്വം വേണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണം -മോളി കണ്ണമാലി
മോഡേണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ തന്‍റെ ദുരിതങ്ങള്‍ പങ്കുവച്ച് ചലച്ചിത്ര-സീരിയല്‍ താരം മോളി കണ്ണമാലി.
മോഡേണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ തന്‍റെ ദുരിതങ്ങള്‍ പങ്കുവച്ച് ചലച്ചിത്ര-സീരിയല്‍ താരം മോളി കണ്ണമാലി.
ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. ഉള്ളിലെ സങ്കടം മറച്ചുവച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് താന്‍ പഠിച്ചിരിക്കുന്നതെന്നും അവര്‍ പൊട്ടിചിരിക്കുമ്പോള്‍ മറുവശത്ത് താന്‍ കരയാറുണ്ടെന്നും മോളി പറയുന്നു.
സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള അവരുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ...
സിനിമകള്‍ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലമൊന്നും ലഭിക്കാറില്ലെന്നും 10,000 രൂപയാണ് കിട്ടാറുള്ളതെന്നും മോളി പറയുന്നു. ആകെയുണ്ടായിരുന്ന വീടിന്‍റെ ആധാരം തന്‍റെ ചികിത്സയ്ക്കായി ബാങ്കില്‍ പണയ൦ വച്ചിട്ട് ഇതുവരെ തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും മോളി വ്യക്തമാക്കി.
താരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വം ഉണ്ടെങ്കില്‍ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാല്‍, അംഗത്വം എടുക്കാന്‍ ഒന്നര ലക്ഷം രൂപയെങ്കിലും നല്‍കണ൦. സാമ്പത്തികമായി കഴിവില്ലാത്ത ആരും തന്നെ അമ്മയില്‍ അംഗമല്ല. -മോളി പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ പ്രസവിച്ചത് 39 പേര്‍, സഫൂറയ്ക്ക് ജാമ്യം നല്‍കാനാകില്ല... ഡല്‍ഹി പോലീസ്
അമ്മയിലെ മെമ്പര്‍ഷിപ്പിനെ കുറിച്ച് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞെങ്കിലും കുറഞ്ഞത് അഞ്ച് സിനിമയെങ്കിലും ചെയ്താലേ അംഗത്വം ലഭിക്കൂ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അഞ്ചില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ശേഷം അംഗത്വത്തിനായി ശ്രമിച്ചപ്പോഴാണ് ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് മോളി അറിയുന്നത്.
ആ കാശുണ്ടെങ്കില്‍ മക്കള്‍ക്ക് ചെറിയൊരു വീട് വച്ച് നല്‍കാമെന്നും അമ്മയില്‍ അംഗത്വം ഉണ്ടായിരുന്നെങ്കില്‍ മരുന്നിന്‍റെ ചിലവെങ്കിലും നടക്കും. -മോളി വ്യക്തമാക്കി. 'സ്ത്രീധനം' എന്ന സീരിയലിലെ ചാള മേരി എന്ന കഥാപാത്രം അവതരിപ്പിച്ച് അഭിനയ രംഗത്തെത്തിയ മോളി നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.