റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ സിനിമയിലെത്തി, മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സ്‌കന്ദ അശോക്. ഇപ്പോഴിതാ താരം അച്ഛനാകുന്നതിന്റെ സന്തോഷത്തിലാണ്. താരത്തിന്റെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാംഗ്ലൂരില്‍ ആണ് പരമ്പരാഗത രീതിയിലുള്ള ചടങ്ങുകള്‍ നടത്തിയത്. ചിത്രങ്ങള്‍ പുറത്തു വന്നതോടെ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.





Also Read: ഒരു മാസത്തിനിടെ സുഷാന്ത് മാറിയത് 50 സി൦ കാര്‍ഡുകള്‍; ഒഴിവാക്കേണ്ടിയിരുന്നത് ആരെ?


ഓറഞ്ചില്‍ പച്ച നിറമുള്ള പട്ട് സാരി ഉടുത്താണ് ശിഖ ചടങ്ങിനെത്തിയത്. പച്ച നിറമുള്ള കോട്ടും സ്യൂട്ടുമായിരുന്നു സ്‌കന്ദയുടെ വേഷം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ല്‍ ആണ് സ്‌കന്ദ അശോകും ശിഖ പ്രസാദും വിവാഹിതരായത്.


കര്‍ണാടക സ്വദേശിയായ സ്‌കന്ദ നോട്ട്ബുക്കിന് ശേഷം പോസിറ്റീവ്, ഇലക്ട്ര തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമാണ് താരം.