November Releases| സൂപ്പർ താരനിര, കിടിലൻ ആക്ഷൻ, നവംബർ റിലീസിനൊരുങ്ങുന്ന സിനിമകൾ
സൂപ്പർസ്റ്റാർ ചിത്രം മാത്രമല്ല, ഇത്തവണ ചെറുതും വലുതുമായ എല്ലാ സിനിമകളും ഒരുമിച്ച് എത്തുന്നു.
ഒരു ഇടവേളക്കു ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. സൂപ്പർസ്റ്റാർ ചിത്രം മാത്രമല്ല, ഇത്തവണ ചെറുതും വലുതുമായ എല്ലാ സിനിമകളും ഒരുമിച്ച് എത്തുന്നു. വളരെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന കുറുപ്പ്, അണ്ണാത്തെ, എനിമി, മാനാട്, ജയ് ഭീം എന്നീ ചിത്രങ്ങളും ഈ ദീപാവലി മാസം എത്തുന്നു
കുറുപ്പ്
ദുൽഖർ സൽമാൻ നായകനായി മലയാളത്തിൽ നിന്നെത്തുന്ന ക്രൈംഈ ചിത്രം ത്രില്ലറാണ് കുറുപ്പ്. പിടികിട്ടാ പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ്. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയൊരു താരനിരയുണ്ട് ചിത്രത്തിൽ. ചിത്രം നവംബർ 12 ന് തിയേറ്ററിലെത്തും
അണ്ണാത്തെ
ദീപാവലി റിലീസിന് ഒരുങ്ങുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം അണ്ണാത്തെ പൂർണമായും ഒരു ആഘോഷ ചിത്രമാണ്. സൺ പിക്ചേഴ്സിന്റെ കീഴിൽ കലാനിധിമാരൻ നിർമ്മിക്കുന്ന ചിത്രം ശിവ സംവിധാനം ചെയ്യുന്നു. നയൻതാര, കീർത്തി സുരേഷ്, കുശ്ബു, മീന, സൂരി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എനിമി
വിശാൽ- ആര്യ കോമ്പോയിൽ ഇറങ്ങുന്ന ആക്ഷൻ ത്രില്ലറാണ് എനിമി. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, പ്രകാശ് രാജ് എന്നിവർ അഭിനയിക്കുന്നു. ദീപാവലിക്ക് ചിത്രം തിയേറ്ററിലെത്തും.
മാനാട്
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ സിലമ്പരസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് മാനാട്. നവംബർ 25 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, എസ് ജെ സൂര്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
ALSO READ: Antony Perumbavoor : തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവെച്ചു
ജയ് ഭീം
തീയേറ്റർ റിലീസുകൾക്കൊപ്പം ഒടിടി റിലീസിനെത്തുന്ന സൂര്യ ചിത്രം ജയ് ഭീം നവംബർ 2ന് ആമസോൺ പ്രൈമിലൂടെ എത്തും. ലിജോ മോൾ ജോസ്, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് ടി ജെ ഞ്ജ്യാനവേലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...