ദുബായി : വണ്ണം കുറച്ച് ലുക്ക് ഒക്കെ മാറ്റി നടൻ നിവിൻ പോളി ഹനീഫ് അദേനിയുടെ ചിത്രത്തിൽ ചേർന്നു. ജുനവരി 20 മുതൽ യുഎഇ ആരംഭിച്ച് താരത്തിന്റെ പേരിടാത്ത ചിത്രത്തിനൊപ്പമാണ് നിവിൻ പോളി ഇന്ന് ചേർന്നത്. ഹനീഫ് അദേനി തന്നെയാണ് നിവിൻ പോളിയുടെ കരിയറിലെ 42-ാം സിനിമയ്ക്ക് തിരക്കഥ ഒരുക്കന്നതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ നിവിൻ പക്കാ സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്. ലോക്കേഷനിൽ നിന്നുമുള്ള നിവിൻ പോളിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ തരംഗം സൃഷ്ടിച്ചിരിക്കുക. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് NP42 നിർമിക്കുന്നത്.


ALSO READ : Oscars 2023 : RRR ഓസ്കാറിലേക്ക്; ഡോക്യുമെന്ററി വിഭാഗത്തിൽ ഓൾ ദാറ്റ് ബ്രെത്ത്സും ദി എലെഫന്റ് വിസ്പേഴ്സിനും നാമനിർദേശം


നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. 


പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.