ഒരിടവേളയക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രX 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഒടിടിയിലെത്തി. ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രം മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്. ആറ് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന് ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികൾ എഴുതിയത്. ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഭാവന എന്നിവർക്ക് പുറമെ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


ബാല്യകാലത്ത് പ്രണയിച്ചവർ പിന്നീട് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. സിനിമയിലെ ​ഗാനങ്ങൾ ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഒരു മികച്ച ഫീൽ ഗുഡ് സിനിമയാണ്. ജിമ്മി എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിച്ചത്. നിത്യ എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. ജിമ്മിയുടെയും നിത്യയുടെയും ജീവിതമാണ് കഥ കൈകാര്യം ചെയ്യുന്നത്.


Also Read: Corona Dhavan : കൊറോണ ജവാൻ അല്ലാ കൊറോണ ധവാനാണ്; ട്രെയിലർ പുറത്ത്


ഇത് വെറുമൊരു പ്രണയകഥയല്ല, മറിച്ച് ജിമ്മിയുടെയും അവന്റെ കുടുംബത്തിന്റെയും അവന്റെ അഭിലാഷത്തിന്റെയും നിത്യയുടെയും കഥയാണ്. പ്രണയം, ജീവിതം, കുടുംബം എന്നിവയെക്കുറിച്ചെല്ലാം ലളിതമായി പറയുന്ന ചിത്രം. ബാലപീഡനവും പോലുള്ള ഗുരുതരമായ വിഷയങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. സഹോദരബന്ധം, ടോക്സിക് റിലേഷൻഷിപ്പ് എന്നിവയും ചിത്രം കാണിച്ചുതരുന്നു. ഭാവനയും ഷറഫുദ്ദീനും അവരുടെ വേഷങ്ങൾ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിൽ അഭിനയിച്ച മറ്റ് കഥാപാത്രങ്ങൾ എല്ലാവരും തന്നെ അവരവരുടെ വേഷം ​ഗംഭീരമാക്കി. അനാർക്കലി നാസറിന്റെ ഫിദയും ഒരുപോലെ രസകരമായ കഥാപാത്രമായിരുന്നു. സംവിധായകൻ ആദിൽ മൈമൂനാത്ത് അഷറഫ് തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായിരിക്കുകയാണ്.


ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് നിർമ്മിച്ചത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കൊടുങ്ങലൂരിൽ വെച്ചാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് വിവേക് ഭരതനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്.


ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ, ഡയലോഗ്സ് വിവേക് ഭരതന്‍, ശബരിദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, പാട്ടുകള്‍ നിഷാന്ത് രാംടെകെ, പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സൌണ്ട് മിക്സിംഗ് അരവിന്ദ് മേനോന്‍, അവതരണം മാജിക് ഫ്രെയിംസ് റിലീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് ഫ്രാന്‍സിസ്, നൃത്തസംവിധാനം അനഘ, റിഷിധന്‍, പ്രോജക്റ്റ് കോഡിനേറ്റര്‍ ഷമീം സയിദ്, ട്രെയ്ലര്‍ സംഗീത പ്രതാപ്, പബ്ലിസിറ്റി ഡിസൈന്‍സ് ആരോഷ് തേവടത്തില്‍, യെല്ലോടൂത്ത്സ്, ഡിഐ കളറിസ്റ്റ് ലിജു പ്രഭാകര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം, ഇംഗ്ലീഷ് സബ്ടൈറ്റില്‍സ് രാജീവ് രാമചന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസേഴ്സ് മാഹിന്‍ഷാദ് എന്‍ വൈ, ഷാമില്‍ പി എം, വരികള്‍ വിനായക് ശശികുമാര്‍, ശരത്ത് കൃഷ്ണന്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.