NTR 30: ആദ്യ ക്ലാപ്പ് രാജമൗലി വക, ആദ്യ ഷോട്ടിന്റെ സംവിധാനം പ്രശാന്ത് നീല്‍; കൊരട്ടാല ശിവയുടെ എന്‍ടിആര്‍ 30 ചിത്രീകരണം തുടങ്ങി
NTR 30: ജൂനിയര്‍ എന്‍ടിആറും ബോളിവുഡ് താരം ജാന്‍വി കപൂറും ആണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹൈദരാബാദ്: ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍ടിആര്‍ 30 സിനിമയുടെ ചിത്രീകരണം തുടങ്ങി. ജൂനിയര്‍ എന്‍ടിആറും ബോളിവുഡ് താരം ജാന്‍വി കപൂറും ആണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊരട്ടാല ശിവയാണ് സംവിധായകൻ. താരനിബിഡമായ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീല്‍ എന്നിവരും പങ്കെടുത്തു. എന്‍ടിആര്‍ ആര്‍ട്സിന് കീഴില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവർക്കൊപ്പം മിക്കിളിനേനി സുധാകാറും ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. നന്ദമുരി കല്യാൺ റാം ആണ് സിനിമ അവതരിപ്പിക്കുന്നത്.
ഒട്ടേറെ വിശിഷ്ടാതിഥികളാൽ സമ്പന്നമായിരുന്നു സിനിമയുടെ ലോഞ്ചിങ്. പ്രശാന്ത് നീല്‍, എസ്എസ് രാജമൗലി, പ്രശസ്ത നിര്‍മ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി, ജൂനിയർ എന്‍ടിആര്‍, ജാന്‍വി കപൂര്‍, കൊരട്ടാല ശിവ, നന്ദമുരി കല്യാൺ റാം, മിക്കിളിനേനി സുധാകര്‍, നവീന്‍ യെര്‍നേനി, പ്രകാശ് രാജ്, ശ്രീകാന്ത്, ബിവിഎസ്എന്‍ പ്രസാദ്, ഏഷ്യന്‍ സുനില്‍, അഭിഷേക് നാമ, അഭിഷേക് അഗര്‍വാള്‍, ഭരത് ചൗധരി, ദില്‍രാജു തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. രാജമൗലിയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് ബോര്‍ഡ് മുഴക്കിയത്, സംവിധായകന്‍ കൊരട്ടാല ശിവ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. പ്രശാന്ത് നീല്‍ ആണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്. ജനതാ ഗാരേജിന് ശേഷം ജൂനിയർ എന്‍ടിആറുമായി ചേര്‍ന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ചടങ്ങില്‍ സംഗീത സംവിധായകന്‍ അനിരുദ്ധും പങ്കെടുത്തിരുന്നു. 'ഞാന്‍ കൊരട്ടാല ശിവയെ കണ്ടുമുട്ടിയത് ഒരു വര്‍ഷം മുമ്പാണെന്ന് തോന്നുന്നു. കൊരട്ടാല ശിവ സാറിന്റെ മഹത്തായ കാഴ്ചപ്പാടിന്റെ ഭാഗമായതില്‍ നന്ദിയുണ്ട്, ഇതിഹാസങ്ങളുടെ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഈ അവസരം നല്‍കിയ താരകിന് നന്ദി എന്നാണ് അനിരുദ്ധ് പറഞ്ഞത്. ചിത്രം 2024 ഏപ്രില്‍ 5-ന് റിലീസ് ചെയ്യും. പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ്, തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.
2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്റെതായി റിലീസ് ചെയ്ത ചിത്രം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
തെലുങ്കിലെ ഇതിഹാസ താരമായ എൻടി രാമറാവുവിന്റെ കൊച്ചുമകൻ ആണ് ജൂനിയർ എൻടിആർ. നന്ദമൂരി താരക റാവു എന്നതിനെ ചുരുക്കിയാണ് അദ്ദേഹത്തെ എൻടിആർ എന്ന് വിളിച്ചുപോന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ എൻടിആർ അവിഭക്ത ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയായും സേവനമനുഷ്ടിച്ചു. തെലുങ്കാന സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തെലുങ്ക് ദേശം പാർട്ടി രൂപീകരിച്ചായിരുന്നു എൻടിആറിന്റെ രാഷ്ട്രീയ പ്രവേശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...