ആർആർആറിലെ സൂപ്പർ താരം എൻടിആർ ജൂനിയറും കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രം എൻടിആർ 31ന്റെ പോസ്റ്റർ പുറത്ത്. ആർആർആർ, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം എൻടിആർ ജൂനിയറും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്നാണ് എൻടിആർ 31 നിർമ്മിക്കുന്നത്. എൻടിആർ ജൂനിയറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 'എന്റെ സ്വപ്ന നായകനുമായി എന്റെ സ്വപ്ന പദ്ധതി നിർമ്മിക്കാനുള്ള വേദി ഇന്ന് ഒരുങ്ങി' എന്നാണ് എൻടിആർ 31നെ കുറിച്ച് പ്രശാന്ത് നീൽ പറഞ്ഞത്. തന്റെ വിധി നിറവേറ്റാൻ ദൃഢനിശ്ചയമെടുത്ത തീവ്രത നിറഞ്ഞ മുഖത്തോടെ കഥാപാത്രമായി നിൽക്കുന്ന എൻ.ടി.ആർ ജൂനിയറാണ് പോസ്റ്ററിൽ. 2023 ഏപ്രിൽ മുതൽ എൻടിആർ 31ന്റെ ചിത്രീകരണം ആരംഭിക്കും.



 


ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും സിനിമാ നിരൂപകരുമെല്ലാം RRR-നും കെജിഎഫിനും ഇപ്പോഴും സ്നേഹം ചൊരിയുകയാണ്. രണ്ട് ചിത്രങ്ങളും ഹൃദയങ്ങൾ കീഴടക്കുകയും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തുകഴിഞ്ഞു. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് എൻ‌ടി‌ആർ 31 തിയേറ്ററുകളിൽ എത്തുന്നതിനായാണ്. ഈ ഡൈനാമിക് ജോഡി എൻ‌ടി‌ആർ 31നെ ഏറ്റവും ആവേശകരമായ വരാനിരിക്കുന്ന പാൻ-ഇന്ത്യൻ സിനിമകളിൽ ഒന്നാക്കി മാറ്റുമെന്നുള്ളതും ഉറപ്പാണ്. 


Also Read: Fury of NTR 30: ധൈര്യവും ഭയവും തമ്മിലുള്ള യുദ്ധം: എൻടിആർ ജൂനിയറിന്റെ ജന്മദിനത്തിന് മുന്നോടിയായി എൻടിആർ30യുടെ തീം മോഷൻ പോസ്റ്റർ പുറത്തിറങ്ങി


പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രശാന്ത് നീൽ പങ്കുവെച്ചതിതാണ്, 'ഇത് 20 വർഷം മുമ്പ് എന്റെ മനസ്സിൽ ഉടലെടുത്ത ഒരു ആശയമാണ്, പക്ഷേ സിനിമയുടെ വ്യാപ്തിയും ആഴവും എന്നെ പിന്തിരിപ്പിച്ചു. ഒടുവിൽ എന്റെ സ്വപ്ന പദ്ധതി യഥാർഥ്യമാക്കാനുള്ള വേദി ഇന്ന് ഒരുങ്ങുകയാണ്."


കഴിഞ്ഞ ദിവസം എൻടിആർ 30 ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. എൻടിആർ ജൂനിയറിന്റെ ജന്മദിനത്തിന് മുന്നോടിയായാണ് എൻടിആർ30യുടെ തീം മോഷനും പോസ്റ്റർ പുറത്തിറക്കിയത്. രക്തക്കറ പുരണ്ട കഥാപരിസരമാണ്. ആദ്യ കാഴ്ചയിൽ തന്നെ ഭയവും ധൈര്യവും തമ്മിലുള്ള പോരാട്ടമാണ്. അരിവാൾ കത്തിയും കോടാലിയും പിടിച്ച് നിൽക്കുന്ന എൻ‌ടി‌ആർ ജൂനിയറാണ് പോസ്റ്ററിൽ. ജനതാ ഗാരേജിന് ശേഷം മാൻ ഓഫ് ദി മാസ്സ് എൻടിആർ ജൂനിയറും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കൊരട്ടാല ശിവയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് NTR30.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.